നാദാപുരം: ഇലക്ട്രിക്കൽ വയർമേൻ ആൻറ് സൂപ്പർവൈസേർസ് അസോസിയേഷൻ നാദാപുരം ഏരിയ സമ്മേളനം സമാപിച്ചു.
സിവിൽ കോൺട്രാക്ടർമാർ ഇലക്ട്രിക്കൽ വർക്ക് ഏറ്റെടുത്ത് അംഗീകാരമില്ലാത്ത തൊഴിലാളികളെ ഉപയോഗിച്ച് ജോലി ചെയ്യിക്കുന്നതും ലൈസൻസുള്ള തൊഴിലാളികളെ മാറ്റിനിർത്തി അന്യസംസ്ഥാന തൊഴിലാളികളെയും യാതൊരു ലൈസൻസും ഇല്ലാത്തവരെയുo കുറഞ്ഞ വേതനത്തിന് യാതൊരു നിയമവും പാലിക്കാതെ ജോലി ചെയ്യിപ്പിക്കുന്നതും താത്കാലിക ലാഭത്തിന് ചെയ്യുന്ന ഇത്തരം പ്രവൃത്തി മൂലം വഞ്ചി തരാകുന്നത് ഉപഭോക്താക്കളും സാങ്കേതിക പരിജ്ഞാനം ലഭിച്ച തൊഴിലാളികളുമാണ് ഈ പ്രവണത അവസാനിപ്പിക്കണമെന്ന് നാദാപുരം എരിയാ സമ്മേളനം ആവശ്യപെട്ടു.



സമ്മേളനം ഏരിയ പ്രസിഡണ്ട് എസ് കെ മനോജൻ്റ അധ്യക്ഷതയിൽ സിഐടിയു എരിയ കമ്മറ്റി അംഗം പി.പി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഏരിയാ സെക്രട്ടറി ടി.കെ ഷാജു സ്വാഗതം പറഞ്ഞു .ജില്ലാ സിക്രട്ടറി സി.സുധീർ സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. വടക്കയിൽ വിനു രക്തസാക്ഷി പ്രമേയവും എൻ പി സത്യൻ അനുശോചന പ്രമേയവും അവതരിപ്പിച്ചു.
സമ്മേളനത്തെ അഭിവാദ്യം ചെയ്ത് കൊണ്ട് ജില്ലാ കമ്മിറ്റി അംഗങ്ങളായ പി.ടി വിജയൻ പി.ഷിരാജ് പി.പി ഷൈനിത്ത് എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: പ്രസിഡൻ്റ് എൻ പി സത്യൻ വളയം, സെക്രട്ടറി ടി.കെ ഷാജു അരൂര്‍, വൈസ് പ്രസിഡൻ്റ് പി സത്യൻ ചന്ദ്രജിത്ത്, ജോയിന്റ് സെക്രട്ടറി എസ്.കെ മനോജൻ, കെ.പി മനോജൻ, ട്രഷർ പി.കെ സജീവൻ കായ പനച്ചി
Stop civil contractors from taking over electrical work Electrical Wiremen Association