നാദാപുരം:(nadapuram.truevisionnews.com) കല്ലാച്ചി -തലശേരി സംസ്ഥാന പാത കുണ്ടും കുഴിയുമായി അപകടങ്ങൾ നിത്യസംഭവമായതോടെ ബി ജെപി പഞ്ചായത്ത് കമ്മറ്റിയുടെ പ്രതിഷേധം . ഇന്ന് വൈകുന്നേരം നാദാപുരത്തു നിന്ന് കല്ലാച്ചിയിലേക്ക് പ്രതിഷേധ പ്രകടനം നടത്തി.
സംസ്ഥാനപാത കല്ലാച്ചി മുതൽ നാദാപുരം വരെ വൻ കുഴികൾ രൂപപെട്ടിട്ടും അധികൃതർ മൗനം പാലിക്കുകയാണന്നും , റോഡിൽ നിരവധി അപകടങ്ങൾ നിത്യ സംഭവമാണന്നും ഉടൻ റോഡ് ഗതാഗതയോഗ്യമാക്കണമെന്നും അല്ലാത്ത പക്ഷം ശക്‌തമായ പ്രക്ഷോപങ്ങൾക്ക് പാർട്ടി നേതൃത്വം നൽകുമെന്നും യോഗം ചൂണ്ടിക്കാട്ടി.



റോഡിലെ കുഴിയിൽ ചൂണ്ടയിട്ടും തുണി അലക്കിയുമായിരുന്നു പ്രതിഷേധം . കല്ലാച്ചിയിൽ നടന്ന പ്രതിഷേധ യോഗം യുവമോർച്ച ജില്ലാ സെക്രട്ടറി അഖിൽ നാളോ കണ്ടി ഉദ്ഘാടനം ചെയ്തു.
ചന്ദ്രൻ മത്തത്ത്, അധ്യക്ഷതവഹിച്ച ചടങ്ങിൽ, സി ടി കെ ബാബു, സുരേഷ് നാദാപുരം, പി മധു പ്രസാദ്, വി എം വിനീഷ്, ലിബേഷ്, അനീഷ്, പ്രദീപ്, ബിജീഷ് തുടങ്ങിയവർ നേതൃത്വം നൽകി.
BJP protests by throwing bait in a pothole on the state highway