തൂണേരി : കേരളത്തിന്റെ മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന ഉമ്മൻ ചാണ്ടിയുടെ രണ്ടാം ചരമവാർഷികം തൂണേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി സമുചിതമായി ആചരിച്ചു.
തൂണേരി ടൗണിൽ പുഷ്പാർച്ചനയും അനുസ്മരണ സദസ്സും നടത്തി.മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് അശോകൻ തൂണേരിയുടെ അധ്യക്ഷതയിൽ, നാദാപുരം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ് പി രാമചന്ദ്രൻ മാസ്റ്റർ അനുസ്മരണ ചടങ്ങ് ഉദ്ഘാടനം ചെയ്തു.



വി കെ രജീഷ്, ഫസൽ മാട്ടാൻ, സുധാ സത്യൻ,പി കെ സുജാത ടീച്ചർ,ടി പി ജസീര്‍ ,പി കെ ജയൻ ,സുരേന്ദ്രൻ കേളോത്ത്,വി എം വിജേഷ് ,ജി മോഹനൻ മാസ്റ്റർ,ഉഷ അരവിന്ദ്,മധു മോഹനൻ,ലിഷ കുഞ്ഞിപുരയിൽ,സി കെ ലത,കുഞ്ഞിരാമൻ കിഴക്കയിൽ തുടങ്ങിയവർ സംസാരിച്ചു.
Oommen Chandy commemorated in Thuneri