പാറക്കടവ്: (nadapuram.truevisionnews.com)ഉമ്മത്തൂർ എം എൽ പി സ്കൂളിൽ 5 ലക്ഷം രൂപ ചിലവിൽ വെളുത്തപറമ്പത്ത് സൂപ്പി ഹാജിയുടെ സ്മരണക്കായി മകൻ വി പി ഹാരിസ് നിർമ്മിച്ചു നൽകിയ കിഡ്സ് പാർക്കിന്റെ ഉദ്ഘാടനം എസ് ഐ എ കോളേജ് ആൻറ് അക്കാദമി കമ്മിറ്റി പ്രസിഡൻറ് പ്രൊഫസർ പി മമ്മൂ സാഹിബ് നിർവഹിച്ചു.
പി ടി എ പ്രസിഡണ്ട് ലത്തീഫ് മാസ്റ്റർ പൊന്നാണ്ടി അധ്യക്ഷത വഹിച്ചു. എസ് ഐ എ കോളേജ് ആൻറ് അക്കാദമിക് കമ്മിറ്റി ജനറൽ സെക്രട്ടറി അഹമ്മദ് പുന്നക്കൽ, ട്രഷറർ ആർ പി ഹസൻ, വാർഡ് മെമ്പർ ടി കെ ഖാലിദ് മാസ്റ്റർ, അമ്പലത്തിങ്ങൽ ഹമീദ് ഹാജി, തുണ്ടിയിൽ സലാം, പതിയായി അമ്മദ് ഹാജി, നവാസ് തൈക്കണ്ടിയിൽ, ഷെഫീഖ് വാചാല്‍, നാസർ എം ആർ, സുമിത ടീച്ചർ എന്നിവർ സംസാരിച്ചു. വി പി ഹാരിസിനെ ചടങ്ങിൽ ആദരിച്ചു.
ഹെഡ്മാസ്റ്റർ ടി സി നാസർ മാസ്റ്റർ സ്വാഗതവും, നിസാർ മാസ്റ്റർ നന്ദിയും പറഞ്ഞു. സുനിൽ കോട്ടേമ്പ്രത്തിൻ്റെ ഹാസ്യ കലാ വിരുന്നും അരങ്ങേറി.
Kids Park inaugurated at Ummathur MLP School