സ്കൂൾ മാനേജർക്കെതിരെ വധ ഭീഷണി; നാദാപുരം പൊലീസ് കേസെടുത്തു

സ്കൂൾ മാനേജർക്കെതിരെ വധ ഭീഷണി; നാദാപുരം പൊലീസ് കേസെടുത്തു
Aug 6, 2025 11:41 AM | By Jain Rosviya

നാദാപുരം: (nadapuram.truevisionnews.com)പി.ടി.എ യോഗത്തിൽ സ്കൂൾ മാനേജറെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായി പരാതി. ചിയ്യൂർ എൽ.പി.സ്കൂൾ മാനേജർ ശ്രീജിത്ത് ചെറുവലത്ത് ആണ് നാദാപുരം പൊലീസിൽ പരാതി നൽകിയത്. യൂത്ത് ലീഗ് നാദാപുരം നിയോജക മണ്ഡലം സെക്രട്ടറി തെരുവൻ പറമ്പിലെ ഈന്തുള്ളതിൽ ഹാരിസിനെതിരെയാണ് പരാതി.

പരാതിയിൽ നാദാപുരം പൊലീസ് കേസ് എടുത്തു. ഒരു ചെറിയ പെൺകുട്ടിയോട് ലൈംഗിക അതിക്രമം നടത്തിയ അധ്യാപകനെ സംരക്ഷിക്കാനായി ശ്രമിച്ച ആളാണ് ഹാരിസ് ഇ എന്നും, മാത്രമല്ല നാദാപുരം വളയം എടച്ചേരി പോലീസ് സ്റ്റേഷനുകളിലായി ഹാരിസ് ഇ യുടെ പേരിൽ പതിനഞ്ചിലേറെ കേസുകളുണ്ടെന്നും അതിനാൽ ഹാരിസ് ഇ യെ പി ടി എ  പ്രസിഡണ്ട് സ്ഥാനത്തു തുടരാൻ അനുവദിച്ചുകൂടാ എന്ന് പി ടി എ ജനറൽ ബോഡി യോഗത്തിൽ മാനേജർ പറഞ്ഞു.

സ്‌കൂളിന്റെയും കുട്ടികളുടെയും നല്ലതിനുവേണ്ടി പ്രവർത്തിക്കുന്ന പുതിയ ആളെ കണ്ടെത്തണമെന്നും മാനേജർ പറഞ്ഞതിലുള്ള വിരോധത്താൽ സ്കൂളിൽ പി.ടി.എ.യോഗം നടന്നുകൊണ്ടിരുന്ന സമയം പ്രതി പരാതിക്കാരനെ തടഞ്ഞു വെച്ച് തള്ളിയിട്ട് പരിക്കേല്പി ക്കുകയും കൊല്ലുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്തതായാണ് പരാതി.

Content Highlight: Death threat against school manager Nadapuram police registers case

Next TV

Related Stories
ഖത്തർ സ്‌ഫോടനം: അർജുന്റെ മൃതദേഹം നാട്ടിലെത്തിക്കാൻ അടിയന്തര ഇടപെടൽ വേണം;  മുഖ്യമന്ത്രിക്ക് കത്ത് നൽകി പ്രതിപക്ഷ നേതാവ്

Jun 24, 2026 02:21 PM

ഖത്തർ സ്‌ഫോടനം: അർജുന്റെ മൃതദേഹം നാട്ടിലെത്തിക്കാൻ അടിയന്തര ഇടപെടൽ വേണം; മുഖ്യമന്ത്രിക്ക് കത്ത് നൽകി പ്രതിപക്ഷ നേതാവ്

ഖത്തറിലെ റാസ് ലഫാൻ സ്ഫോടനം, പിണറായി വിജയൻ, മുഖ്യമന്ത്രി, വെള്ളൂർ സ്വദേശി അർജുന്റെ മരണം...

Read More >>
നാദാപുരത്ത് കാറും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവിന് പരിക്ക്; കേസെടുത്ത് പോലീസ്

Jun 24, 2026 12:54 PM

നാദാപുരത്ത് കാറും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവിന് പരിക്ക്; കേസെടുത്ത് പോലീസ്

നാദാപുരത്ത് കാറും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം...

Read More >>
Top Stories










News Roundup






GCC News






Entertainment News