നാദാപുരത്ത് കാറും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവിന് പരിക്ക്; കേസെടുത്ത് പോലീസ്

നാദാപുരത്ത് കാറും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവിന് പരിക്ക്; കേസെടുത്ത് പോലീസ്
Jun 24, 2026 12:54 PM | By Krishnapriya S R
#Latest News #Nadapuram #Accident #Police Case

നാദാപുരം: (nadapuram.truevisionnews.com) കുമ്മങ്കോട് ജംഗ്ഷനിൽ വെച്ചുണ്ടായ വാഹനാപകടത്തിൽ സ്കൂട്ടർ യാത്രക്കാരന് ഗുരുതര പരിക്ക്. കുമ്മങ്കോട് സ്വദേശി ഒതയോത്ത് മുഹമ്മദ് നിഹാൻ (18) നാണ് പരിക്കേറ്റത്. സംഭവത്തിൽ നാദാപുരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ജൂൺ 12-ന് വൈകുന്നേരം 6.15-ഓടെയായിരുന്നു അപകടം. കുമ്മങ്കോട് നിന്നും കല്ലാച്ചി ഭാഗത്തേക്ക് സ്കൂട്ടറിൽ (KL 18 Q 2048) സഞ്ചരിക്കുകയായിരുന്നു നിഹാൻ. പയന്തോങ്-മുത്തപ്പൻ മടപ്പുര റോഡ് ജംഗ്ഷനിൽ എത്തിയപ്പോൾ, പയന്തോങ് ഭാഗത്തേക്ക് അശ്രദ്ധമായും അവിവേകമായും ഓടിച്ചുവന്ന KL 18 M 5555 നമ്പർ കാർ സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ നിഹാന് ഗുരുതരമായി പരിക്കേറ്റു. സംഭവത്തിൽ കാർ ഡ്രൈവർക്കെതിരെ അശ്രദ്ധമായി വാഹനം ഓടിച്ചതിന് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Content Highlight: Accident after car and scooter collide in Nadapuram

#Latest News #Nadapuram #Accident #Police Case

Next TV

Related Stories
ഖത്തർ അപകടം; മ്യതദേഹം എത്രയും പെട്ടെന്ന് നാട്ടിലെത്തിക്കാൻ ശ്രമിക്കും - കെ.എം.അഭിജിത്ത് എം.എൽ.എ

Jun 23, 2026 11:12 PM

ഖത്തർ അപകടം; മ്യതദേഹം എത്രയും പെട്ടെന്ന് നാട്ടിലെത്തിക്കാൻ ശ്രമിക്കും - കെ.എം.അഭിജിത്ത് എം.എൽ.എ

ഖത്തർ അപകടം, മ്യതദേഹം എത്രയും പെട്ടെന്ന് നാട്ടിലെത്തിക്കാൻ ശ്രമിക്കും - കെ.എം.അഭിജിത്ത്...

Read More >>
ഖത്തർ റാസ് ലഫാനിൽ നടന്ന സ്പോടനം; മരണപ്പെട്ട ഏക മലയാളി തൂണേരി വെള്ളൂർ സ്വദേശി അർജുൻ തന്നെയെന്ന് സ്ഥിരീകരണം

Jun 23, 2026 09:01 PM

ഖത്തർ റാസ് ലഫാനിൽ നടന്ന സ്പോടനം; മരണപ്പെട്ട ഏക മലയാളി തൂണേരി വെള്ളൂർ സ്വദേശി അർജുൻ തന്നെയെന്ന് സ്ഥിരീകരണം

ഖത്തർ റാസ് ലഫാനിൽ നടന്ന സ്പോടനം, മരണപ്പെട്ട ഏക മലയാളി തൂണേരി വെള്ളൂർ സ്വദേശി അർജുൻ തന്നെയെന്ന്...

Read More >>
Top Stories

News Roundup

GCC News

Entertainment News