നാദാപുരം :(nadapuram.truevisionnews.com) സംസ്ഥാനത്തെ പോലീസ് അതിക്രമങ്ങൾക്കെതിരെ വളയം പോലീസ് സ്റ്റേഷനിലേക്ക് കോൺഗ്രസ്സ് മാർച്ചും പ്രതിഷേധ സദസ്സും സംഘടിപ്പിച്ചു. നൂറു കണക്കിന് പ്രവർത്തകർ വളയം അങ്ങാടിയിൽ നിന്ന് പ്രകടനമായി പോലീസ് സ്റ്റേഷനിലേക്ക് നീങ്ങി. ചെക്ക്യാട് റോഡിൽ പോലീസ് തീർത്ത ബാരിക്കേട് മറിച്ചിടാൻ പ്രവർത്തകർ ശ്രമിച്ചു . നേതാക്കൾ ഇടപെട്ടാണ് പ്രവർത്തരെ പിന്നീട് അനുനയിപ്പിച്ചത് .
കെ പി സി സി സെക്രെട്ടറി വി എം ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. വളയം മണ്ഡലം പ്രസിഡന്റ് കെ ചന്ദ്രൻ മാസ്റ്റർ അധ്യക്ഷനായി .ബ്ലോക്ക് പ്രസിഡൻ്റ് മോഹനൻ പാറക്കടവ്, മാക്കൂൽ കേളപ്പൻ, കെ കൃഷ്ണൻ മാസ്റ്റർ, രവീഷ് വളയം, അനസ് നങ്ങാണ്ടി, കെ സുമിത ടീച്ചർ, എന്നിവർ പ്രസംഗിച്ചു വാണിമേൽ മണ്ഡലം പ്രസിഡണ്ട് എൻ കെ മുത്തലിബ് സ്വാഗതവും, ചെക്ക്യാട് മണ്ടലം പ്രസിഡന്റ് കെ കെ അബൂബക്കർ ഹാജി നന്ദിയും പറഞ്ഞു
Congress march and protest rally organized at Valayam police station