പുതിയ സ്വപ്നവേദി; കല്ലാച്ചി ഗവ: യുപി സ്കൂളിൽ ഓപ്പൺ സ്റ്റേജ് ഉദ്ഘാടനം ചെയ്തു

പുതിയ സ്വപ്നവേദി; കല്ലാച്ചി ഗവ: യുപി സ്കൂളിൽ ഓപ്പൺ സ്റ്റേജ് ഉദ്ഘാടനം ചെയ്തു
Oct 10, 2025 05:10 PM | By Anusree vc

നാദാപുരം: (nadapuram.truevisionnews.com) കല്ലാച്ചി ഗവ: യുപി സ്കൂളിൽ നാദാപുരം ഗ്രാമ പഞ്ചായത്ത് നിർമ്മിച്ച ഓപ്പൺ സ്റ്റേജ് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വി വി മുഹമ്മദലി ഉദ്ഘാടനം ചെയ്തു. 96 ലക്ഷം രൂപ ചെലവിട്ട് പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ സ്കൂളിൽ നടത്തുന്ന വികസന പ്രവൃത്തികളുടെ ഭാഗമായാണ് ഓപ്പൺ സ്റ്റേജ് നിർമ്മിച്ചത്. ചടങ്ങിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഖില മര്യാട്ട് അധ്യക്ഷത വഹിച്ചു.

പ്രധാനാധ്യാപകൻ രവി എം റിപ്പോർട്ട് അവതരിപ്പിച്ചു. നാദാപുരം ഗ്രാമപഞ്ചായത്ത് ആരോഗ്യ - വിദ്യാഭ്യാസ സ്റ്റാൻഡിംങ്ങ് കമ്മറ്റി ചെയർമാൻ എം സി സുബൈർ സ്കൂളിലെ വിവിധ മേഖലകളിൽ മികവ് തെളിയിച്ച വിദ്യാർത്ഥികളെ അനുമോദിച്ചു.

ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ മാരായ സി കെ നാസർ, ജനീദ ഫിർദോസ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അഡ്വ: എ സജീവൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പി പി ബാലകൃഷ്ണൻ, എ ദിലീപ് കുമാർ, നിഷ മനോജ്, വി പി കുഞ്ഞിക്കൃഷണൻ, അഡ്വ : കെ എം രഘുനാഥ്, എം പി സൂപ്പി, സുഗുതൻ മാസ്റ്റർ, കെ ടി കെ ചന്ദ്രൻ, വി വി റിനീഷ്, നിസാർ മാസ്റ്റർ, കരിമ്പിൽ ദിവാകരൻ, കരിമ്പിൽ വസന്ത, സി കെ ശശി, ഷിംന ശ്രീജിത്ത് എന്നിവർ സംബന്ധിച്ചു. പിടിഎ പ്രസിഡണ്ട് സി ടി അനൂപ് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ജെസ്സി കെ കെ നന്ദിയും പറഞ്ഞു.

Kallachi Govt: Open stage inaugurated at UP School

Next TV

Related Stories
കാരുണ്യത്തിന്റെ തണൽ; ശിഹാബ് തങ്ങൾ റിലീഫ് കമ്മിറ്റിയുടെ റമസാൻ കിറ്റുകൾ വിതരണം ചെയ്തു

Feb 22, 2026 11:25 AM

കാരുണ്യത്തിന്റെ തണൽ; ശിഹാബ് തങ്ങൾ റിലീഫ് കമ്മിറ്റിയുടെ റമസാൻ കിറ്റുകൾ വിതരണം ചെയ്തു

ശിഹാബ് തങ്ങൾ റിലീഫ് കമ്മിറ്റിയുടെ റമസാൻ കിറ്റുകൾ...

Read More >>
നാദാപുരം കുമ്മംകോട് വയലിൽ വൻ തീപിടുത്തം

Feb 21, 2026 07:51 PM

നാദാപുരം കുമ്മംകോട് വയലിൽ വൻ തീപിടുത്തം

നാദാപുരം കുമ്മംകോട് വയലിൽ വൻ...

Read More >>
Top Stories










News Roundup