എടച്ചേരി: ( nadapuram.truevisionnews.com) വടകര മണ്ഡലത്തിലെ പാർലമെന്റ് അംഗമായ ഷാഫി പറമ്പിലിനേയും, മറ്റു യു.ഡി.എഫ് നേതാക്കളെയും ഭരണകൂട ഭീകരതയുടെ ഭാഗമായി മർദ്ദിച്ചതിൽ പ്രതിഷേധിച്ച് വേങ്ങോളി - വില്യാപ്പള്ളി റോഡിന്റെ ഉദ്ഘാടന പരിപാടി യു.ഡി.എഫ് ബഹിഷ്കിച്ചു.
അതേസമയം വില്ല്യാപ്പള്ളി –എടച്ചേരി - ഇരിങ്ങണ്ണൂർ റോഡ് ഒന്നാം റീച്ച് പ്രവൃത്തി പൂർത്തീകരണ ഉദ്ഘാടനം മന്ത്രി മുഹമ്മദ് റിയാസ് നിർവഹിച്ചു. നഗര-ഗ്രാമ വ്യത്യാസമില്ലാതെ സംസ്ഥാനത്തെ റോഡുകളെല്ലാം അതിവേഗത്തിൽ മികച്ചതാക്കി നാടിന് സമർപ്പിക്കുമെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്.




നാദാപുരം നിയോജക മണ്ഡലത്തിൽ പൊതുമരാമത്ത് 3.5 കോടി രൂപ ചെലവിൽ ആധുനികരീതിയിൽ നവീകരിച്ച വില്യാപ്പള്ളി- എടച്ചേരി-ഇരിങ്ങണ്ണൂർ റോഡിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനത്ത് ചെറിയ കാലയളവിൽ തന്നെ റോഡുകളെല്ലാം ഉയർന്ന നിലവാരത്തിൽ നവീകരിക്കാനും പ്രവൃത്തി പൂർത്തിയാക്കാനും സർക്കാരിന് കഴിഞ്ഞിട്ടുണ്ടെന്നും പൊതുമരാമത്ത് റോഡുകൾ ബിഎം ആൻഡ് ബിസി നിലവാരത്തിൽ നിർമ്മിക്കുന്നതിലൂടെ സംസ്ഥാനത്തെ റോഡുകൾ മികവുറ്റതായി മാറുമെന്നും മന്ത്രി പറഞ്ഞു.

വില്ല്യാപ്പള്ളി – എടച്ചേരി – ഇരിങ്ങണ്ണൂർ റോഡിൽ വേങ്ങോളി പാലം മുതൽ എടച്ചേരി വരെയാണ് പ്രവൃത്തിയിൽ നവീകരിച്ചത്. ബിഎം & ബിസി നിലവാരത്തിൽ നവീകരിച്ച റോഡിൽ ഡ്രൈനേജുകൾ, റോഡ് സൈഡ് കോൺക്രിറ്റ്, റോഡ് സുരക്ഷ ബോർഡുകൾ, റോഡ് മാർക്കിങ് എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്.

വേങ്ങോളി പാലത്തിന് സമീപം നടന്ന ചടങ്ങിൽ ഇ കെ വിജയൻ എം എൽ എ അധ്യക്ഷനായി. സിനിമാ താരം ഉണ്ണി രാജാ ചെറുവത്തൂർ, തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ പി വനജ, പഞ്ചായത്ത് പ്രസിഡൻ്റ് എൻ പത്മിനി , തൂണേരി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ടി കെ അരവിന്ദാക്ഷൻ, എടച്ചേരി പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എം രാജൻ, പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ രാജൻ കൊയിലോത്ത്, എൻ നിഷ, ഷീമ വള്ളിൽ, സ്റ്റാൻഡിങ് കമ്മിറ്റി ഉപാധ്യക്ഷൻ ടി വി ഗോപാലൻ, എക്സിക്യൂട്ടീവ് എഞ്ചിനീയർ വി കെ ഹാഷിം, അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ പി കെ ആരതി, , വി പ്രബിഷ, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ എ മോഹൻദാസ്, സി സുരേന്ദ്രൻ,വി രാജീവ്, വത്സരാജ് മണലാട്ട് സംസാരിച്ചു
UDF boycotts road inauguration program














































