നാദാപുരം:(nadapuram.truevisionnews.com) കേന്ദ്ര സർക്കാരിന്റെ വൈദ്യുതി സ്വകാര്യവൽക്കരണ നീക്കങ്ങൾ അവസാനിപ്പിക്കുക, പെൻഷൻ, ശമ്പള വ്യവസ്ഥകൾ അട്ടിമറിക്കാനുള്ള ശ്രമങ്ങൾ പ്രതിരോധിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് കെഎസ്ഇബി പെൻഷനേഴ്സ് അസോസിയേഷൻ കെഎസ്ഇബിപിഎ നാദാപുരം ഡിവിഷൻ ഓഫീസിന് മുന്നിൽ വിശദീകരണ യോഗം നടത്തി. കെഎസ്ഇബിപിഎ ജില്ലാ പ്രസിഡന്റ് എം.കെ. രാജൻ യോഗം ഉദ്ഘാടനം ചെയ്തു.
ഡിവിഷൻ പ്രസിഡന്റ് പ്രേമൻ പാമ്പിരിക്കുന്ന് അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ സെക്രട്ടറി വി.കെ. ശശീന്ദ്രൻ വിശദീകരണ പ്രസംഗം നടത്തി. സി.സി. മെമ്പർ അജയകുമാർ, വർക്കേഴ്‌സ് അസോസിയേഷൻ സി.സി. മെമ്പർ കെ.കെ. ചന്ദ്രൻ, പി.പി. ശങ്കരൻ എന്നിവർ സംസാരിച്ചു. ഡിവിഷൻ സെക്രട്ടറി കെ.കെ. രാജൻ സ്വാഗതവും ഡിവിഷൻ ട്രഷറർ എൻ. ശശികുമാർ നന്ദിയും പറഞ്ഞു.
Explanation meeting; KSEB Pensioners Association protests in Nadapuram