ജലവിതരണം മുടങ്ങി; നാദാപുരത്ത് കേബിൾ പ്രവൃത്തിക്കിടെ പൈപ്പ് പൊട്ടി ജലവിതരണം തടസ്സപ്പെട്ടു

ജലവിതരണം മുടങ്ങി; നാദാപുരത്ത് കേബിൾ പ്രവൃത്തിക്കിടെ പൈപ്പ് പൊട്ടി ജലവിതരണം തടസ്സപ്പെട്ടു
Mar 15, 2026 11:55 AM | By Krishnapriya S R

നാദാപുരം: (nadapuram.truevisionnews.com) ടൗണിൽ വാട്ടർ അതോറിറ്റിയുടെ പൈപ്പ് പൊട്ടിയതിനെത്തുടർന്ന് വിവിധയിടങ്ങളിൽ ജലവിതരണം തടസ്സപ്പെട്ടു. രജിസ്ട്രാർ ഓഫീസിന് സമീപം സ്വകാര്യ കേബിളിനായി കുഴിയെടുത്തപ്പോഴാണ് പൈപ്പ് പൊട്ടിയത്.

എന്നാൽ റോഡിൽ കുഴിയെടുത്തു പരിശോധിച്ചിട്ടും എവിടെയാണ് ചോർച്ചയെന്ന് കൃത്യമായി കണ്ടെത്താൻ കഴിയാത്തത് അധികൃതരെ കുഴപ്പിക്കുകയാണ്. ഇടുങ്ങിയ റോഡിലെ ഈ അറ്റകുറ്റപ്പണി ടൗണിൽ രൂക്ഷമായ ഗതാഗതക്കുരുക്കിന് കാരണമായിട്ടുണ്ട്.

പെരുന്നാൾ വിപണി സജീവമായ വേളയിൽ അനുഭവപ്പെടുന്ന ഈ തിരക്ക് യാത്രക്കാർക്കും വ്യാപാരികൾക്കും ഒരുപോലെ ദുരിതമായി മാറിയിരിക്കുകയാണ്. ആംബുലൻസ് അടക്കമുള്ള അടിയന്തര വാഹനങ്ങൾ പോലും ഈ കുരുക്കിൽ അകപ്പെടുന്നത് വലിയ പ്രയാസമാണ് സൃഷ്ടിക്കുന്നത്.

പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നതിനൊപ്പം യാത്രാതടസ്സം കൂടി വർധിച്ചതോടെ ജനങ്ങൾ കടുത്ത പ്രതിസന്ധിയിലാണ്.

Water supply disrupted after pipe bursts during cable work in Nadapuram

Next TV

Related Stories
പരിഹാരം വേണം; പാചകവാതക ക്ഷാമം പരിഹരിക്കാൻ സർക്കാരുകൾ ഇടപെടണമെന്ന് നക്ഷത്ര ജനശ്രീ കൺവൻഷൻ

Mar 15, 2026 12:34 PM

പരിഹാരം വേണം; പാചകവാതക ക്ഷാമം പരിഹരിക്കാൻ സർക്കാരുകൾ ഇടപെടണമെന്ന് നക്ഷത്ര ജനശ്രീ കൺവൻഷൻ

പാചകവാതക ക്ഷാമം പരിഹരിക്കാൻ സർക്കാരുകൾ ഇടപെടണമെന്ന് നക്ഷത്ര ജനശ്രീ...

Read More >>
പുറമേരിയിൽ കുടുംബശ്രീ അംഗങ്ങൾക്കായി പാരന്റിംഗ് ക്ലാസ് സംഘടിപ്പിച്ചു

Mar 15, 2026 12:19 PM

പുറമേരിയിൽ കുടുംബശ്രീ അംഗങ്ങൾക്കായി പാരന്റിംഗ് ക്ലാസ് സംഘടിപ്പിച്ചു

കുടുംബശ്രീ അംഗങ്ങൾക്കായി പാരന്റിംഗ് ക്ലാസ്...

Read More >>
കാവ്യം മധുരം വായനാ വസന്തം; നാദാപുരം സി.സി.യു.പി സ്കൂളിലെ റിയാലിറ്റി ഷോയ്ക്ക് സമാപനം

Mar 15, 2026 10:33 AM

കാവ്യം മധുരം വായനാ വസന്തം; നാദാപുരം സി.സി.യു.പി സ്കൂളിലെ റിയാലിറ്റി ഷോയ്ക്ക് സമാപനം

നാദാപുരം സി.സി.യു.പി സ്കൂളിലെ റിയാലിറ്റി ഷോയ്ക്ക്...

Read More >>
 കുഞ്ഞു പ്രതിഭകൾ; റാങ്ക് ജേതാക്കൾക്ക് നാടിൻ്റെ അനുമോദനം

Mar 15, 2026 08:18 AM

കുഞ്ഞു പ്രതിഭകൾ; റാങ്ക് ജേതാക്കൾക്ക് നാടിൻ്റെ അനുമോദനം

സ്കോളർഷിപ്പ് പരീക്ഷ, നാദാപുരം നോർത്ത് എം.എൽ.പി സ്കൂൾ പ്രീ പ്രൈമറി വിദ്യാർത്ഥികൾകളെ...

Read More >>
പുഴക്കായി നാടിറങ്ങി; തുരത്താം മാലിന്യത്തെ വീണ്ടെടുക്കാം കൂടലായി പുഴയെ

Mar 15, 2026 08:11 AM

പുഴക്കായി നാടിറങ്ങി; തുരത്താം മാലിന്യത്തെ വീണ്ടെടുക്കാം കൂടലായി പുഴയെ

വളയം കല്ലുനിരയ്ക്ക് അടുത്തെ കൂടലായി പുഴയെ നാട്ടുകാർ...

Read More >>
Top Stories

News Roundup