ഇരിങ്ങണ്ണൂർ: ( nadapuram.truevisionnews.com) കാലിക്കറ്റ് യൂണിവേഴ്‌സിറ്റി എം എസ് സി കെമിസ്ട്രി പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ മടപ്പള്ളി കോളേജ് വിദ്യാർത്ഥിനി ഇരിങ്ങണ്ണൂർ കച്ചേരി ഏറോത്ത് തീർത്ഥ സുരേഷിനെ ഷാഫി പറമ്പിൽ എം.പി. അനുമോദിച്ചു.
യു.ഡി.എഫ്, ആർ.എം.പി ബഹ്റൈൻ കോഴിക്കോട് ജില്ലാ കമ്മറ്റിയുടെ (ഹൃദ്യം) സ്നേഹോപഹാരം എംപി ഷാഫി പറമ്പിൽ ഹൃദ്യക്ക് കൈമാറി. വടകര മണ്ഡലം യു ഡി എഫ് ചെയർമാൻ കോട്ടയിൽ രാധാകൃഷ്ണൻ, ഏറാമല മണ്ഡലം കോൺഗ്രസ്സ് പ്രസിഡൻ്റ് സി കെ ഹരിദാസൻ, കെ എസ് യു ജില്ലാ സെക്രട്ടറി ദിൽരാജ്, യൂത്ത് കോൺഗ്രസ് പ്രസിഡന്റ്റ് ജുനൈദ്, ലിസിന പ്രകാശ്, പാറക്കൽ ചന്ദ്രൻ, എ.എം പദ്‌മനാഭൻ എടച്ചേരി ഗ്രാമ പഞ്ചായത്ത് മുൻ മെമ്പർ നിജേഷ് കണ്ടിയിൽ എന്നിവർ അനുമോദന ചടങ്ങിൽ പങ്കെടുത്തു.
Shafi Parambil MP congratulates Calicut University rank-holder Theertha Suresh












































