വൃക്കക്കൊരു കൈതാങ്ങ്; ശിഹാബ് തങ്ങൾ ഡയാലിസിസ് സെന്റർ റമളാൻ ഫണ്ട് സമാഹരണത്തിന് തൂണേരിയിൽ തുടക്കം

വൃക്കക്കൊരു കൈതാങ്ങ്; ശിഹാബ് തങ്ങൾ ഡയാലിസിസ് സെന്റർ  റമളാൻ ഫണ്ട് സമാഹരണത്തിന് തൂണേരിയിൽ തുടക്കം
Feb 21, 2026 09:23 AM | By Krishnapriya S R

നാദാപുരം: [nadapuram.truevisionnews.com] പാറക്കടവ് ശിഹാബ് തങ്ങൾ ഡയാലിസിസ് സെന്ററിന്റെ റമളാൻ ഫണ്ട് സമാഹരണ ക്യാമ്പയിന് ആവേശകരമായ തുടക്കം. ക്യാമ്പയിന്റെ തൂണേരി പഞ്ചായത്ത് തല ഉദ്ഘാടനം കെ.കെ. ഖാലിദ് ഹാജി ഡയാലിസിസ് ട്രസ്റ്റ് ട്രഷറർ അഹമ്മദ് പുന്നക്കലിന് ഫണ്ട് കൈമാറിക്കൊണ്ടാണ് നിർവഹിച്ചു.

കാരുണ്യപ്രവർത്തന മേഖലയിൽ മാതൃകാപരമായ സേവനം കാഴ്ചവെക്കുന്ന ഡയാലിസിസ് സെന്ററിന്റെ പ്രവർത്തനങ്ങൾക്ക് കരുത്തുപകരാനാണ് റമളാൻ മാസത്തോടനുബന്ധിച്ച് ഇത്തരമൊരു ഫണ്ട് സമാഹരണം സംഘടിപ്പിക്കുന്നത്.

കളത്തിൽ മൊയ്‌തു ഹാജി, സി. ഹമീദ് മാസ്‌റ്റർ, വളപ്പിൽ കുഞ്ഞമ്മദ് മാസ്‌റ്റർ, എ.കെ.ടി. കുഞ്ഞമ്മദ്, കെ.എം. സമീർ, സി.കെ.സി. അഹമ്മദ്, ഇസ്മായിൽ പനാട, യുനുസ് കല്ലൻകുനി, ജവാദ് ബി.എം.ബി, മുഹ്സിൻ വളപ്പിൽ, മുഹമ്മദ് കെ.കെ, ഷംനാസ് വി.സി, ഇസ്‌മയിൽ കെ, മുഹമ്മദ് കുന്നുമ്മൽ, നസീർ വി. തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.

വരും ദിവസങ്ങളിൽ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ സമാഹരണ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

Shihab Thangal Dialysis Center Ramadan Fundraiser

Next TV

Related Stories
മോഷണത്തിന് അറുതിയില്ല; എടച്ചേരിയിൽ മോഷ്ടാക്കളെ പിടികൂടാൻ വ്യാപാരികൾ സിസിടിവി സ്ഥാപിച്ചു

Feb 21, 2026 11:41 AM

മോഷണത്തിന് അറുതിയില്ല; എടച്ചേരിയിൽ മോഷ്ടാക്കളെ പിടികൂടാൻ വ്യാപാരികൾ സിസിടിവി സ്ഥാപിച്ചു

എടച്ചേരിയിൽ മോഷ്ടാക്കളെ പിടികൂടാൻ വ്യാപാരികൾ സിസിടിവി...

Read More >>
ഓർക്കാട്ടേരി ചന്തയിൽ നിന്ന് ബൈക്ക് മോഷ്ടിച്ച കേസ്: പ്രതി പിടിയിൽ

Feb 21, 2026 11:12 AM

ഓർക്കാട്ടേരി ചന്തയിൽ നിന്ന് ബൈക്ക് മോഷ്ടിച്ച കേസ്: പ്രതി പിടിയിൽ

ഓർക്കാട്ടേരി ചന്തയിൽ നിന്ന് ബൈക്ക് മോഷ്ടിച്ച പ്രതി...

Read More >>
വിശ്രമത്തിനും  വികസനം;  വാണിമേലിൽ കാൽക്കോടി ചിലവിൽ ടേക്ക് എ ബ്രേക്ക് നിർമ്മിക്കുന്നു

Feb 21, 2026 07:55 AM

വിശ്രമത്തിനും വികസനം; വാണിമേലിൽ കാൽക്കോടി ചിലവിൽ ടേക്ക് എ ബ്രേക്ക് നിർമ്മിക്കുന്നു

വാണിമേലിൽ ടേക്ക് എ ബ്രേക്ക്, ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ടി പ്രദീപ്കുമാർ...

Read More >>
ഭക്തിസാന്ദ്രം; കച്ചേരി മൊയിലോത്ത് ക്ഷേത്രത്തിൽ സർവൈശ്വര്യപൂജ നടത്തി

Feb 20, 2026 09:58 PM

ഭക്തിസാന്ദ്രം; കച്ചേരി മൊയിലോത്ത് ക്ഷേത്രത്തിൽ സർവൈശ്വര്യപൂജ നടത്തി

കച്ചേരി മൊയിലോത്ത് ക്ഷേത്രം, സർവൈശ്വര്യപൂജ...

Read More >>
Top Stories

News Roundup