വാണിമേൽ: (nadapuram.truevisionnews.com) കോഴിക്കോട് ജില്ലാ പഞ്ചായത്ത് നാദാപുരം ഡിവിഷനിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്ന മുസ്ലിം ലീഗ് ജില്ല സെക്രട്ടറി കെ.കെ. നവാസിന് വാണിമേൽ പഞ്ചായത്ത് രണ്ടാം വാർഡ് മുസ്ലിം ലീഗ് കമ്മിറ്റി സ്വാകാര്യ സ്വീകരണം നൽകി.
ദേശീയ സെക്രട്ടറി സി.കെ. സുബൈർ നവാസിന് ഷാൾ അണിയിച് ആദരിച്ചു. വാർഡ് പ്രസിഡന്റ് ജാഫർ വി.കെ. അധ്യക്ഷത വഹിച്ചു.
മണ്ഡലം ജനറൽ സെക്രട്ടറി എൻ.കെ. മൂസ മാസ്റ്റർ, പഞ്ചായത്ത് ലീഗ് പ്രസിഡണ്ട് എം.കെ. മജീദ്, ജനറൽ സെക്രട്ടറി അഷ്റഫ് കൊറ്റാല, നാദാപുരം അർബൻ ബാങ്ക് ചെയർമാൻ എം.കെ. അഷ്റഫ്, സ്വതന്ത്ര കർഷക സംഘം ജില്ലാ വൈസ് പ്രസിഡണ്ട് സി.വി. മൊയ്തീൻ ഹാജി, മജീദ് കുയ്യേരി, വി.കെ. ജാഫർ, നൗഫൽ കിഴക്കയിൽ, വാർഡ് മെമ്പർ റസാക്ക് പറമ്പത്ത്, റഹീം ചെറുകാര്യാട്ട്, മൊയ്‌തു കൊറ്റാല, ടി. അബ്ദുറഹിമാൻ, കുഞ്ഞമ്മദ് കുനിയിൽ, എം.കെ.കെ. അലി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
District Panchayat Candidate, Nadapuram Division, UDF Candidate






































.jpeg)





