നാദാപുരം: [truevisionnews.com] ടി.ഐ.എം ഗേൾസ് ഹയർ സെക്കണ്ടറി സ്‌കൂളിൽ നടന്നുവന്ന ഇൻട്രാ മ്യൂറൽ ഹാൻഡ് ബോൾ ചാമ്പ്യൻഷിപ്പ് ആവേശകരമായി സമാപിച്ചു. സമാപന സമ്മേളനം വാർഡ് മെമ്പർ സുമയ്യ ജാബിർ ഉദ്ഘാടനം ചെയ്തു.
ഹെഡ്മിസ്ട്രസ് ഇ. സക്കീന അധ്യക്ഷത വഹിച്ച ചടങ്ങിൽ ഫൈനൽ മത്സര വിജയികൾക്കുള്ള റിയ ഫാത്തിമ മെമ്മോറിയൽ റോളിങ് ട്രോഫി വിതരണവും നടന്നു. ഫൈനൽ പോരാട്ടത്തിൽ 8F സ്ട്രൈക്കേഴ്‌സിനെ നാല് ഗോളുകൾക്ക് പരാജയപ്പെടുത്തി 9B ഫൈറ്റേഴ്‌സ് ടീം കിരീടം സ്വന്തമാക്കി.
മികച്ച പ്രകടനം കാഴ്ചവെച്ച 8G ക്ലാസ്സിലെ ഹയ ഫാത്തിമയെ ചാമ്പ്യൻഷിപ്പിലെ മികച്ച കളിക്കാരിയായി തിരഞ്ഞെടുത്തു. വാർഡ് മെമ്പർ സുമയ്യ ജാബിർ വിജയികൾക്ക് ട്രോഫികൾ സമ്മാനിച്ചു.
പി. മുനീർ മാസ്റ്റർ, മണ്ടോടി ബഷീർ മാസ്റ്റർ, കിഴക്കയിൽ സുബൈർ, സ്നേഹ ടീച്ചർ, നൂരിയ പി.കെ, സഹറ നഹാസ്, ഷെറിൻ ഷഹാന, അഞ്ജന ടീച്ചർ തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.
Content Highlight: Handball Championship at Nadapuram TIM



































.jpeg)







