Nov 25, 2025 11:49 AM

പാറക്കടവ്:( nadapuram.truevisionnews.com) താനക്കോട്ടൂർ പാറപ്പൊയിൽ എം എൽ പി സ്കൂളിലെ നവീകരിച്ച സ്കൂൾ ലൈബ്രറി ഉദ്ഘാടനം ചെയ്തു.

നാദാപുരം എ ഇ ഒ സി എച് സനൂപ് ആണ് ഉൽഘാടനം നിർവഹിച്ചത്. ആയിരത്തിലധികം പുസ്തകങ്ങൾ ഉൾപ്പെടുത്തി വിപുലമായി സജ്ജീകരിച്ച ലൈബ്രറി മാതൃകാ പരവും അഭിനന്ദനാർഹവുമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു പൂർവ്വ വിദ്യാർത്ഥി ഹാരിസ് കല്ലിൽ നിർമിച്ചു നൽകിയ ലൈബ്രറി കോർണർ നാട്ടുകാരായ വി പി ഇസ്മായിൽ അഹമ്മദ് കെ ബാഫകി സെന്റർ തുടങ്ങി പ്രമുഖ വ്യക്തികളിടെയും രക്ഷിതാക്കളുടെയും മറ്റും സഹകരണത്തോടെയാണ് സാധ്യമായത്.

കലോത്സവിൽ വിജയികളാ യവർക്കുള്ള ഉപകാരവും രക്ഷിതാക്കൾക്കുവേണ്ടി യൂനുസ് മുളിവയലിന്റെ പേരെന്റ്റിങ് ക്‌ളാസും പരിപാടിയിൽ നടന്നു മാനേജ്മെന്റ് പ്രതിനിധി ഉസ്മാൻ മാസ്റ്റർ അധ്യക്ഷം വഹിച്ചു. ഹെഡ്‌മിസ്ട്രേസ് അജ്മ എം പി സ്വാഗതവും രസില നന്ദിയും പറഞ്ഞു.

മാനേജർ അബുഹാജു, എ എം അലി, സി കെ അബ്ദുള്ള അഹമ്മദ് കായനോൽ കെ എ സലാം,ടി ടി മഹമൂദ് ഹിശാമി ഫൗസിയ, രഗിന ഫസ്ന ഇബ്റാഹീം തുടങ്ങിയവർ സംസാരിച്ചു

School library, opening, parakkadavu

Next TV

Top Stories










News Roundup






Entertainment News