നാദാപുരം:[nadapuram.truevisionnews.com] ജില്ലാ പഞ്ചായത്ത് എടച്ചേരി ഡിവിഷനിലെ യുഡിഎഫ് സ്ഥാനാർത്ഥി കെ വൽസല കുമാരി ടീച്ചറുടെ തെരഞ്ഞെടുപ്പ് ജനസമ്പർക്ക യാത്രക്ക് ഇരിങ്ങണ്ണൂരിൽ തുടക്കം.
നാളെയും മറ്റന്നാളുമായി നടക്കുന്ന പര്യടനം നാലിന് വൈകുന്നേരം ആറ് മണിക്ക് അരൂരിൽ സമാപിക്കും.കെപിസിസി ട്രഷറർ വി എ നാരായണൻ ജനസമ്പർക്ക യാത്ര ഉദ്ഘാടനം ചെയ്തു. തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ കെ ടി അബ്ദുറഹ്മാൻ അധ്യക്ഷനായി.
സൂപ്പി നരിക്കാട്ടേരി, സി പവിത്രൻ, ആവോലം രാധാകൃഷ്ണൻ,അഡ്വ.എ സജീവൻ,വി പി കുഞ്ഞമ്മദ് ,മോഹനൻ പാറക്കടവ്,എം കെ പ്രേമദാസ്,കെ പവിത്രൻ, ചുണ്ടയിൽ മുഹമ്മദ്,,കെ രമേശൻ,യു പി മൂസ്സ,തൊടുവയിൽ കുഞ്ഞിക്കണ്ണൻ,പി കെ മുഹമ്മദ്,ആർ ടി ഉസ്മാൻ,കെ സുമലത
ജില്ലാ ഡിവിഷൻ സ്ഥാനാർത്ഥി കെ വൽസല കുമാരി, ബ്ലോക്ക് ഡിവിഷൻ സ്ഥാനാർത്ഥി എം സി മോഹനൻ, വാർഡ് സ്ഥാനാർത്ഥി കെ പി സലീന, എന്നിവർ പ്രസംഗിച്ചു
UDF candidate, Valsala Kumari teacher, election tour, Nadapuram










































