വടകര:(vatakara.truevisionnews.com) തോടന്നൂരിലെ ബിജെപി പ്രവര്‍ത്തകന്‍ പുതുക്കുടി പറമ്പത്ത് അശോകന്റെ വീട്ടില്‍ സാമൂഹിക വിരുദ്ധര്‍ റീത്ത് വെച്ചതായി പരാതി.
തിരഞ്ഞെടുപ്പ് ദിവസം തോടന്നൂര്‍ എംഎല്‍പി സ്‌കൂള്‍ ബുത്തില്‍ അശോകനും എല്‍ഡി എഫ് പ്രവര്‍ത്തകരും തമ്മില്‍ വാക്കേറ്റം നടന്നിരുന്നു. സംഭവത്തിന് പിന്നാലെ ബിജെപി പ്രവർത്തകർ പ്രതിഷേധമറിയിച്ചിരുന്നു.
ഇതിന് പിന്നാലെയാണ് വീട്ടിൽ റീത്ത് വെച്ചത്. റീത്ത് വച്ച സാമൂഹിക വിരുദ്ധരെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നു വീട് സന്ദര്‍ശിച്ച കര്‍ഷക മോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി രാമദാസ് മണലേരി ആവശ്യപ്പെട്ടു.
ജില്ല കമ്മിറ്റി അംഗം പി.ഗോപാലന്‍, പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് എ.പി.നിഷ,ജനറല്‍ സെക്രട്ടറി ശ്രീജിത്ത് പറമ്പത്ത്, മണ്ഡലം കണ്‍വീനര്‍ രമേഷ് കുന്നത്ത് എന്നിവര്‍ വീട് സന്ദര്‍ശിച്ചു.



Complaint about wreath being placed at BJP worker's house in Thodannoor










































.jpeg)