വടകര:(vatakara.truevisionnews.com) കൽപ്പറ്റ ചെറുപ്രായത്തിൽ തന്നെ മാജിക് കലയിൽ അസാധാരണ പ്രതിഭ തെളിയിച്ച ബാല മാന്ത്രിക ഇലോഷ സനീഷിന് ‘ടാലൻറ് കിഡ് അവാർഡ്’ ലഭിച്ചു കൽപ്പറ്റയിൽ വെച്ച് നടന്ന മാജിക്സോ 2025 – നാഷണൽ മാജിക് കൺവെൻഷൻ വേദിയിലാണ് ഇലോഷയ്ക്ക് ഈ അംഗീകാരം ലഭിച്ചത്.
വിവിധ വേദികളിൽ അവതരിപ്പിച്ച ശ്രദ്ധേയമായ മാജിക് പ്രകടനങ്ങളിലൂടെയും സാമൂഹിക ബോധവത്കരണ പരിപാടികളിലൂടെയും ഇലോഷ പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. പ്രായം മറന്ന് ആത്മവിശ്വാസത്തോടെ അവതരിപ്പിച്ച മാജിക് പ്രകടനങ്ങളാണ് പുരസ്കാരത്തിന് അർഹയാക്കിയത്.
മാന്ത്രിക കലാരംഗത്ത് പുതുമയും ആകർഷണീയതയും നിറഞ്ഞ അവതരണ ശൈലിയാണ് ഇലോഷയുടെ പ്രത്യേകത. മജീഷ്യൻ സനീഷ് വടകരയുടെയും ശില്പയുടെയും മകളായ ഇലോഷ വടകര സെൻ്റ് ആൻ്റണീസ് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർത്ഥിനിയാണ്.
Talent Kid Award for Vadakara resident Ilosha Saneesh


































.jpeg)








.jpeg)