വാണിമേൽ:[nadapuram.truevisionnews.com] നാട് ഇനി ആര് ഭരിക്കുമെന്ന പ്രവചനം ശരിയായി. തദ്ദേശ തെരഞ്ഞെടുപ്പ് വിജയികളെ പ്രവചിച്ച ബാണ്യേക്കാർ സമ്മാനങ്ങൾ ഏറ്റുവാങ്ങി.
ബാണ്യേക്കാർ ഗ്രൂപ്പ് സംഘടിപ്പിച്ച തദ്ദേശസ്വയംഭരണസ്ഥാപനഫല പ്രവചന മത്സരത്തിൽ നിർദ്ദിഷ്ട 1 , 9 ,14, 17 വാർഡുകളിലെ ഭൂരിപക്ഷം ഉൾപ്പെടെ 22 ചോദ്യങ്ങൾക്കും പൂർണ്ണമായും ശരിയുത്തരം അയച്ചവർ ആരും ഇല്ല.
പക്ഷേ എല്ലാവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് 18 വാർഡുകളിലേയും വിജയികളെ കൃത്യമായി രേഖപ്പെടുത്തി മൂന്ന് പേർ ഈ മത്സരത്തിൽ ശരിയുത്തരം അയച്ചു.
ഈ സാഹചര്യത്തിൽ പ്രസ്തുത മൂന്നു പേരെയും വിജയികളായി പ്രഖ്യാപിച്ചു. ആകെ 52 പേർ മത്സരത്തിൽ പങ്കുചേർന്നു. വിജേഷ് വി.പി. കരുകുളം, കുഞ്ഞാലി എൻ. കെ ,ഡോ.അംന നഖീബ എന്നിവർ 18 വാർഡുകളിലേയും വിജയികളെ കൃത്യമായി പ്രവചിച്ചു. വിജയികൾക്ക് ഗ്രൂപ്പ് ഭാരവാഹികൾ സമ്മാനങ്ങൾ നൽകി.
Election victory, Banyekar received gifts











































.jpeg)