Dec 17, 2025 09:41 AM

നാദാപുരം: [nadapuram.truevisionnews.com] അരൂർ കല്ലുമ്പുറം പ്രദേശത്ത് കാട്ടുപന്നികളുടെ ആക്രമണം രൂക്ഷമായി. കാട്ടുപന്നികൾ വ്യാപകമായി നേന്ത്രവാഴ കൃഷി നശിച്ചു. തറ കെട്ടിയ പറമ്പത്ത് മീത്തൽ രാജനും വേണുവും കൃഷി ചെയ്തിരുന്ന ഏകദേശം എൺപതോളം നേന്ത്രവാഴകളാണ് പൂർണമായും നശിപ്പിക്കപ്പെട്ടത്.

രാത്രി വൈകിയ സമയങ്ങളിലാണ് കാട്ടുപന്നികൾ കൂട്ടമായി എത്തി കൃഷിയിടത്തിലിറങ്ങുന്നതെന്ന് കർഷകർ പറഞ്ഞു. വാഴകൾ അടിമുടി തകർത്ത നിലയിലായതിനാൽ കനത്ത സാമ്പത്തിക നഷ്ടമാണ് സംഭവിച്ചതെന്ന് ഇവർ അറിയിച്ചു.

മുൻപും ഇതേ മേഖലയിൽ കാട്ടുപന്നികളുടെ ആക്രമണം മൂലം കൃഷിനാശം ഉണ്ടായിട്ടുണ്ടെന്നും, സ്ഥിരം ഭീഷണിയായി വന്യജീവി ആക്രമണം തുടരുന്നുണ്ടെന്നും കർഷകർ ആശങ്ക രേഖപ്പെടുത്തി.

Wild boar attack, Nadapuram, banana crop destroyed

Next TV

Top Stories










News Roundup






GCC News