നാദാപുരം: സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗവും കർഷക തൊഴിലാളി യൂണിയൻ സംസ്ഥാന സെക്രട്ടറിയും മുൻ എംഎൽഎയുമായിരുന്ന എ. കണാരന്റെ ചരമവാർഷിക ദിനാചരണം ഇന്ന് വിവിധ പരിപാടികളോടെ നടക്കും.
പ്രഭാതഭേരി, പുഷ്പാർച്ചന, പുഷ്പചക്രം സമർപ്പണം, പ്രകടനം എന്നിവക്ക് പുറമെ അനുസ്മരണ സമ്മേളനവും സംഘടിപ്പിക്കും. രാവിലെ സ്മൃതിമണ്ഡപത്തിന് സമീപം നടക്കുന്ന അനുസ്മരണ സമ്മേളനം സിപിഐ എം ജില്ലാ സെക്രട്ടറി എം. മെഹബൂബ് ഉദ്ഘാടനം ചെയ്യും.
വൈകിട്ട് എടച്ചേരി പഞ്ചായത്തിലെ എൽഡിഎഫ് സ്ഥാനാർഥികളുടെ വിജയാഹ്ലാദ പ്രകടനവും എ. കണാരൻ അനുസ്മരണ പൊതുസമ്മേളനവും നടക്കും. പരിപാടി സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം പി. ജയരാജൻ ഉദ്ഘാടനം ചെയ്യും.
A. Kanaran, death anniversary celebration












































.jpeg)