വാണിമേൽ: [nadapuram.truevisionnews.com] ഭൂമിവാതുക്കൽ എൽ.പി. സ്കൂൾ അറബിക് ക്ലബ്ബിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഭാഷാദിനാഘോഷ പരിപാടികൾ സമാപിച്ചു. സമാപന സമ്മേളനവും വിവിധ മത്സരങ്ങളിലെ വിജയികൾക്ക് സമ്മാനവിതരണവും അഷ്റഫ് പടയൻ ഉദ്ഘാടനം ചെയ്തു.
മൂന്നുദിവസങ്ങളിലായി നടന്ന പരിപാടികളുടെ ഭാഗമായി പോസ്റ്റർ നിർമ്മാണം, ഭാഷാ ക്വിസ്, കളറിംഗ്, കാലിഗ്രഫി തുടങ്ങിയ മത്സരങ്ങൾ സംഘടിപ്പിച്ചു. എൽ.കെ.ജി മുതൽ നാലാം ക്ലാസ് വരെയുള്ള നൂറോളം വിദ്യാർത്ഥികൾ മത്സരങ്ങളിൽ പങ്കെടുത്തു. ഭാഷാദിനത്തിന്റെ ഭാഗമായി റാലിയും നടത്തി.
പ്രധാനാധ്യാപകൻ കെ. ഹരീഷ് കുമാർ അധ്യക്ഷത വഹിച്ചു. സി.വി. അഷ്റഫ് മുഖ്യപ്രഭാഷണം നടത്തി. കെ.ടി.കെ. അനിഷ, എ. ബിന്ദു, കെ.കെ. അജിന, വി. അശ്വതി, അറബിക് ക്ലബ് ഭാരവാഹികളായ നുബുല അബ്ദുൽ വഹാബ്, മുഹമ്മദ് തഹ്ലിയാൻ, ഹുറിയ ജന്ന, മുഹമ്മദ് നാഫിക് എന്നിവർ ആശംസ പറഞ്ഞു.
എം.കെ. ഷീജ സ്വാഗതവും കെ. ജോത്സ്ന നന്ദിയും അറിയിച്ചു.
Language Day Celebration, Bhumivathukkal LP School












































.jpeg)