Jan 1, 2026 09:30 AM

നാദാപുരം: [nadapuram.truevisionnews.com] കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്‌സ് യൂണിയൻ തൂണേരി ബ്ലോക്കിൻ്റെ നേതൃത്വത്തിൽ സി.സി.യു.പി. സ്കൂൾ ഗ്രൗണ്ടിൽ പി.കെ. ബാലൻ മാസ്റ്റർ മെമ്മോറിയൽ പെൻഷനേഴ്‌സ് കായികമേള നടന്നു.

യൂണിയൻ സംസ്ഥാനകമ്മിറ്റി അംഗം ഇടത്തിൽ ദാമോദരൻ ഉദ്ഘാടനം ചെയ്‌തു. ബ്ലോക്ക് പ്രസിഡണ്ട് ടി.കെ. രാഘവൻ അദ്ധ്യക്ഷത വഹിച്ചു. 56 വയസ്സു മുതൽ 80 വയസ്സ് വരെയുള്ള പെൻഷൻകാർ മത്സരത്തിൽ പങ്കെടുത്തു.

നടത്ത മത്സരം 630S മത്സരം ഷോട്ട്പുട്ട്, കസേരക്കളി, കമ്പവലി ഇവയായിരുന്നു മത്സരഇനങ്ങൾ. ബ്ലോക്കിലെ 8 യൂണിറ്റുകളും മത്സരത്തിൽ പങ്കെടുത്തു. തൂണേരി യൂണിറ്റ് ഓവറോൾ ചാമ്പ്യന്മാരായി.

വളയം യൂണിറ്റിനാണ് റണ്ണർ അപ്പ്. എടച്ചേരി യൂണിറ്റിനാണ് മൂന്നാം സ്ഥാനം. പി.കെ. ബാലൻ മാസ്റ്റർ മെമ്മോറിയൽ റോളിംഗ് ട്രോഫികൾ ജില്ലാ വൈസ് പ്രസിഡണ്ട് കെ.പി. ഗോപിനാഥൻ വിതരണം ചെയ്തു.

ബ്ലോക്ക് സെക്രട്ടറി കെ.ഹേമചന്ദ്രൻ, കൺവീനർ പി.വി.വിജയകുമാർ, പി.കരുണാകരകുറുപ്പ്, എം.കെ. രാധ, പി.കെ.സുജാത,സി. സരസ്വതി, സി.എച്ച് ശങ്കരൻ,വാസു പുതിയോട്ടിൽ, സുരേന്ദ്രൻ മംഗലശ്ശേരി, കെ.എം മോഹൻദാസ്, എ.കെ.പി. കുഞ്ഞബ്‌ദുള്ള, എം. ബാലരാജൻ, സുരേന്ദ്രൻ തൂണേരി പ്രസംഗിച്ചു.

Pensioners' sports festival in Nadapuram

Next TV

Top Stories










News Roundup