അരൂർ: [nadapuram.truevisionnews.com] ഞായറാഴ്ച രാവിലെ അരൂരിലുണ്ടായ മിന്നൽച്ചുഴലിയിൽ വിവിധയിടങ്ങളിൽ നാശനഷ്ടം. അരൂർ കോട്ടുമുക്ക് ഭാഗത്താണ് കാറ്റ് കൂടുതൽ നാശം വിതച്ചത്.
പ്രദേശത്തെ ശ്രീ കൈലാസത്തിൽ കെ. സജിയുടെ വീട്ടുപറമ്പിലെ തെങ്ങ്, കമുങ്ങ് എന്നിവ കടപുഴകി വീണു. മരങ്ങൾ വീണതിനെത്തുടർന്ന് പറമ്പിലെ മാലിന്യ ടാങ്ക് തകരുകയും ചെയ്തിട്ടുണ്ട്.
ഇതിനുപുറമെ പറമ്പിലെ വാഴകളും കാറ്റിൽ നിലംപൊത്തി. ഞായറാഴ്ച രാവിലെ പെട്ടെന്നുണ്ടായ തണുപ്പുള്ള കാറ്റാണ് നാശനഷ്ടങ്ങൾക്ക് കാരണമായത്. പ്രദേശത്തെ മറ്റ് ചിലയിടങ്ങളിലും ചെറിയ രീതിയിലുള്ള നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
പെട്ടെന്നുണ്ടായ കാറ്റ് ജനങ്ങളിൽ പരിഭ്രാന്തി പരത്തിയെങ്കിലും വലിയ അപകടങ്ങൾ ഒഴിവായതിന്റെ ആശ്വാസത്തിലാണ് നാട്ടുക്കാർ.

Strong winds in Aroor



































