ഇരിങ്ങണ്ണൂർ മഹാശിവക്ഷേത്രത്തിൽ ഉത്സവം സമാപിച്ചു

ഇരിങ്ങണ്ണൂർ മഹാശിവക്ഷേത്രത്തിൽ ഉത്സവം സമാപിച്ചു
Jan 8, 2026 09:12 PM | By Roshni Kunhikrishnan

ഇരിങ്ങണ്ണൂർ:(https://nadapuram.truevisionnews.com/) കുടുംബ ജീവിതത്തിൽ മൂല്യങ്ങളും ധാർമികതയും ഉയർത്തിപ്പിടിക്കുന്ന കഥകളാണ് ഇതിഹാസങ്ങളിലും പുരാണങ്ങളിലും നമുക്ക് കാണാൻ സാധിക്കുന്നതെന്നും അവ വായിക്കാനും മനസിലാക്കാനും സമൂഹം മുന്നോട്ട് വരണമെന്നും വി.കെ സുരേഷ് ബാബു ചിറ്റാരിപറമ്പ് പറഞ്ഞു.

ഇരിങ്ങണ്ണൂർ മഹാശിവക്ഷേത്രത്തിൽ തിരുവാതിര ഉത്സവത്തോടനുബന്ധിച്ച് നടത്തിയ സാംസ്കാരിക സദസ്സിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ആഘോഷ കമ്മറ്റി കൺവീനർ കാട്ടിൽ രാജീവൻ അധ്യക്ഷത വഹിച്ചു.

നവീകരണ കമ്മറ്റി സെക്രട്ടറി വത്സരാജ് മണലാട്ട് സ്വാഗതമാശംസിച്ചു. കമ്മറ്റി പ്രസിഡണ്ട് വി.കെ മോഹനൻ മുൻട്രസ്റ്റി ബോർഡ് ചെയർമാൻമാരായ സി.കെ ദാമു, കെ.വി വാസു, പി.ബാലൻ, മാതൃ സമിതി സെക്രട്ടറി വനജ ബാലൻ, പത്മിനി രാഘവൻ ,പ്രോഗ്രാം കമ്മറ്റി ചെയർമാൻ കെ.പി അനീഷ്, ആഘോഷ കമ്മറ്റി ചെയർമാൻ വി.രാജൻ എന്നിവർ സംസാരിച്ചു.

കണ്ണൂർ സൗപർണ്ണിക കലാവേദിയുടെ നാട്ടരങ്ങ്, പ്രാദേശിക കലാകാരന്മാരുടെ നൃത്തനൃത്യങ്ങൾ, ഗാനാലാപനങ്ങൾ , കോമഡി സ്കിറ്റ് എന്നിവയും അരങ്ങേറി. കടമേരി ഉണ്ണികൃഷ്ണൻ മാരാരുടെ യും ഹരീഷ് തൊട്ടിൽ പാലത്തിന്റെയും തായമ്പകയും കടത്തനാട് പഞ്ചവാദ്യ സംഘത്തിന്റെ നേതൃത്വത്തിൽ കേളി കൊട്ട് , ഇലഞ്ഞിത്തറമേളം, അഷ്ടപദി എന്നിവയും ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടി.

ക്ഷേത്രം തന്ത്രി പൂന്തോട്ടത്തിൽ പുടവർ പരമേശ്വരൻ നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിൽ ശ്രീഭൂതബലി, പരികലശ , ബ്രഹ്മ കലശ അഭിഷേകം, നവകം, ഇളനീരാട്ടം , കാഴ്ചശീവേലി എഴുന്നള്ളിപ്പ്, തിടമ്പെഴുന്നള്ളത്ത് എന്നിവയും ഉച്ചക്ക് അന്നദാനം പ്രസാദ ഊട്ടും നടന്നു. നൂറ് കണക്കിന് ഭക്തജനങ്ങൾ ചടങ്ങുകളിൽ പങ്കെടുത്തു.

The festival concluded at the Iringannur Maha Shiva Temple.

Next TV

Related Stories
ഡിജിറ്റൽ യുഗത്തിൽ സ്ത്രീകൾ തൊഴിൽ ദാതാക്കളാകണം -കെ.സി റോസക്കുട്ടി ടീച്ചർ

Jan 9, 2026 04:01 PM

ഡിജിറ്റൽ യുഗത്തിൽ സ്ത്രീകൾ തൊഴിൽ ദാതാക്കളാകണം -കെ.സി റോസക്കുട്ടി ടീച്ചർ

സ്ത്രീകൾ തൊഴിൽ ദാതാക്കളാകണം -കെ.സി റോസക്കുട്ടി...

Read More >>
പുറമേരിയിൽ സ്ഫോടക വസ്തുക്കൾ പൊട്ടിത്തെറിച്ചു

Jan 9, 2026 01:13 PM

പുറമേരിയിൽ സ്ഫോടക വസ്തുക്കൾ പൊട്ടിത്തെറിച്ചു

പുറമേരിയിൽ സ്ഫോടക വസ്തുക്കൾ...

Read More >>
ചരിത്രം മായ്ക്കരുത്; ചരിത്ര സത്യങ്ങൾ പാഠപുസ്തകങ്ങളിൽ നിലനിർത്തണമെന്ന് കെപിഎസ്ടിഎ നാദാപുരം

Jan 9, 2026 11:36 AM

ചരിത്രം മായ്ക്കരുത്; ചരിത്ര സത്യങ്ങൾ പാഠപുസ്തകങ്ങളിൽ നിലനിർത്തണമെന്ന് കെപിഎസ്ടിഎ നാദാപുരം

ചരിത്ര സത്യങ്ങൾ പാഠപുസ്തകങ്ങളിൽ നിലനിർത്തണമെന്ന് കെപിഎസ്ടിഎ...

Read More >>
Top Stories










News Roundup