നാദാപുരം : (nadapuram.truevisionnews.com ) വിധവാ പെൻഷൻ വാങ്ങുന്ന ആളുകൾക്ക് എല്ലാ വർഷവും അവിവാഹിതറാണെന്നു തെളിയിക്കുന്ന സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതുള്ളതിനാൽ ഗസറ്റഡ് ഓഫീസർമാർ സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റ് തയ്യാറാക്കാൻ വേണ്ടി നാദാപുരം ഗ്രാമ പഞ്ചായത്ത് രണ്ടാം വാർഡ് മെമ്പർ ജുമൈല മഹ്റൂഫ്
പെൻഷൻ ക്യാമ്പ് നടത്തി.എല്ലാവർക്കും ഗസറ്റഡ് ഓഫീസറുടെ സേവനവും ക്യാമ്പിൽ നടന്നു. വാർഡ് മെമ്പർ ജുമൈല മഹ്റൂഫ് ഉൽഘാടനം ചെയ്തു. ഇസ്മായിൽ കടവത്ത്കണ്ടി അധ്യക്ഷത വഹിച്ചു. ക്യാമ്പിൽ വാർഡിലെ അമ്പതോളം വിധവകൾ എത്തിച്ചേർന്നു.
Ward member camp held for pensioners


































