നാദാപുരം: [nadapuram.truevisionnews.com] ഡിവൈഎഫ്ഐ ചെക്യാട് യൂണിറ്റ് പ്രസിഡന്റും സിപിഐ എം പ്രവർത്തകനുമായ പി വി സന്തോഷിന്റെ 25-ാമത് രക്തസാക്ഷി ദിനം ഇന്ന് സിപിഐ എം ആഭിമുഖ്യത്തിൽ സമുചിതമായി ആചരിക്കും.
പ്രഭാതഭേരി, രക്തസാക്ഷി കുടിരത്തിൽ പുഷ്പാർച്ചന, പതാക ഉയർത്തൽ, പ്രകടനം, അനുസ്മരണ സമ്മേളനം എന്നിവ നടക്കും. സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം പി മോഹനൻ ഉദ്ഘാടനംചെയ്യും.
ജില്ലാ സെക്രട്ടറിയറ്റ് അംഗം പി പി ചാത്തു, ഡിവൈഎഫ്ഐ കേന്ദ്ര കമ്മിറ്റി അംഗം ജയ്ക് സി തോമസ്, ഏരിയാ സെക്രട്ടറി എ മോഹൻ ദാസ്, ജില്ലാ കമ്മിറ്റി അംഗം കൂടത്താങ്കണ്ടി സുരേഷ് എന്നിവർ പങ്കെടുക്കും.

PV Santosh Martyr's Day











































