വിലങ്ങാട്: [nadapuram.truevisionnews.com] ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായി കേരള കത്തോലിക്ക സഭ (കെസിബിസി) നടപ്പിലാക്കുന്ന സമഗ്ര പുനരധിവാസ പദ്ധതിയുടെ ഭാഗമായി ആറു വീടുകൾ കൂടി വെഞ്ചിരിച്ച് കൈമാറി.
ആദ്യ മൂന്ന് വീടുകളുടെ വെഞ്ചിരിപ്പ് കർമം ഭദ്രാവതി രൂപതാധ്യക്ഷൻ ബിഷപ് മാർ ജോസഫ് അരുമച്ചാടത്ത് നിർവഹിച്ചു. മറ്റൊരു ഭവനത്തിന്റെ വെഞ്ചിരിപ്പ് താമരശേരി ബിഷപ്മാർ റെമീജിയോസ് ഇഞ്ചനാനിയിൽ നിർവഹിച്ചു.
കേരള സോഷ്യൽ സർവീസ് ഫോറം (കെഎസ്എസ്എഫ്) ഡയറക്ടർ ഫാ. ജേക്കബ് മാവുങ്കൽ ഒരു വീടിന്റെ വെഞ്ചിരിപ്പ് നടത്തി. മരുതോങ്കരയിൽ നടന്ന ആറാമത്തെ വിടിന്റെ വെഞ്ചിരിപ്പിന് അസിസ്റ്റന്റ് വികാരി ഫാ. ഇമ്മാനുവൽ കൂരൂർ നേതൃത്വം നൽകി.
ചടങ്ങിൽ ഹോളിക്രോസ് കോൺഗ്രിഗേഷൻ പ്രൊവിൻഷ്യൽ സുപ്പീരിയർ സിസ്റ്റർ അർച്ചന, സിഒഡി ഡയറക്ടർ ഫാ. സായി പാറൻകുളങ്ങര, ഭദ്രാവതി രൂപത സോഷ്യൽ സർവീസ് ഡയറക്ടർ ഫാ. ഏബ്രഹാം അരീപ്പറമ്പിൽ, അസി. വികാരി ഫാ. ലിന്റ പുല്ലാട്ട്, മഞ്ഞക്കുന്ന് വികാരി ഫാ.ബോബി പൂവത്തിങ്കൽ, ഫാ. ജോസഫ് കുഴിക്കാട്ടുമ്യാലിൽ, ഫാ. ലിൻസ് എന്നിവർ പങ്കെടുത്തു.
Six more rehabilitation houses handed over in Vilangad











































