ഒറ്റക്കെട്ടായി; ദേശീയ പണിമുടക്ക് വിജയിപ്പിക്കുക: ആഹ്വാനവുമായി എൻജിഒ യൂണിയൻ നാദാപുരം ഏരിയ സമ്മേളനം

ഒറ്റക്കെട്ടായി; ദേശീയ പണിമുടക്ക് വിജയിപ്പിക്കുക: ആഹ്വാനവുമായി എൻജിഒ യൂണിയൻ നാദാപുരം ഏരിയ സമ്മേളനം
Feb 2, 2026 10:09 AM | By Krishnapriya S R

നാദാപുരം: [nadapuram.truevisionnews.com] കേന്ദ്രസർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെ ഫെബ്രുവരി 12-ന് പ്രഖ്യാപിച്ചിട്ടുള്ള ദേശീയ പണിമുടക്ക് വിജയിപ്പിക്കാൻ കേരള എൻജിഒ യൂണിയൻ നാദാപുരം ഏരിയ വാർഷിക സമ്മേളനം ആഹ്വാനം ചെയ്തു.

കക്കട്ട് പുത്തലത്ത് ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം. രഞ്ജിനി ഉദ്ഘാടനം ചെയ്തു. സമ്മേളനത്തിൽ പുതിയ ഭാരവാഹികളായി സുധീഷ് ടി.കെ (പ്രസിഡന്റ്), രജീഷ് കെ.പി, അമൂല്യ പി.എം (വൈസ് പ്രസിഡന്റുമാർ), സതീശൻ ചിറയിൽ (സെക്രട്ടറി), ഷിജു കെ, വിബിൻ പി.എം (ജോയിന്റ് സെക്രട്ടറിമാർ), എ.കെ. ഗിരീഷ് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.

ജില്ലാ പ്രസിഡന്റ് ടി. സജിത്ത് കുമാർ, സെക്രട്ടറിയേറ്റ് അംഗം ജിതേഷ് ശ്രീധർ, വി.പി. രാജീവൻ, അനീഷ് ടി.വി, കെ.കെ. വിനോദൻ എന്നിവർ സംസാരിച്ചു.

NGO Union Nadapuram Area Conference, National Strike

Next TV

Related Stories
'മഴവിൽ 2026'; ജില്ലാ ബഡ്‌സ് കലോത്സവത്തിൽ വാണിമേൽ സ്കൂളിന് കിരീടം

Feb 2, 2026 09:43 AM

'മഴവിൽ 2026'; ജില്ലാ ബഡ്‌സ് കലോത്സവത്തിൽ വാണിമേൽ സ്കൂളിന് കിരീടം

ജില്ലാ ബഡ്‌സ് കലോത്സവത്തിൽ വാണിമേൽ ബഡ്‌സ് സ്കൂളിന്...

Read More >>
 ജാഥ സമാപിച്ചു; എൽ.ഡി.എഫ് മൂന്നാമതും അധികാരത്തിൽ വരും - .ഇ.കെ വിജയൻ എം.എൽ.എ

Feb 1, 2026 11:01 PM

ജാഥ സമാപിച്ചു; എൽ.ഡി.എഫ് മൂന്നാമതും അധികാരത്തിൽ വരും - .ഇ.കെ വിജയൻ എം.എൽ.എ

എൽ.ഡി.എഫ് മൂന്നാമതും അധികാരത്തിൽ വരും - .ഇ.കെ വിജയൻ...

Read More >>
Top Stories

News Roundup

GCC News