നാദാപുരം: [nadapuram.truevisionnews.com] കുന്നുമ്മല്‍,നാദാപുരം മേഖലയിൽ കമ്മ്യൂണിസ്റ്റ്- കര്‍ഷകത്തൊഴിലാളി പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിൽ നേതൃത്വപരമായ പങ്കുവഹിച്ച ടി സി ഗോപാലൻ മാസ്റ്റരുടെ സ്മരണ പുതുക്കി സിപിഐ എം പ്രവർത്തകർ.
പ്രമുഖ സഹകാരി കൂടിയായ ടിസി യുടെ പതിമൂന്നാമത് ചരമവാർഷിക ദിനമായ തിങ്കളാഴ്ച്ച നാദാപുരം മേഖലയിലെ സിപിഐ എം ബ്രാഞ്ചുകളിൽ പ്രഭാത ഭേരി നടത്തി. തുടർന്ന് രാവിലെ പാർട്ടി പ്രവർത്തകരും നേതാക്കളും പ്രകടനമായെത്തി കല്ലാച്ചി പയന്തോങിലെ വീട്ടുവളപ്പിലെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി.
തുടർന്ന് നടന്ന അനുസ്മരണ യോഗം ജില്ലാ സെക്രട്ടറി എം മെഹബൂബ് ഉദ്ഘാടനം ചെയ്തു. വി പി കുഞ്ഞികൃഷ്ണൻ അധ്യക്ഷനായി. സംസ്ഥാന കമ്മറ്റി അംഗം കെ കെ ലതിക, ജില്ല സെക്രട്ടറിയേറ്റ് അംഗങ്ങളായ കെ.കെ ദിനേശൻ, പിപി ചാത്തു, ഏരിയാ സെക്രട്ടറി എ മോഹൻദാസ് , ഏരിയാ കമ്മറ്റി അംഗങ്ങളായ സി എച്ച് മോഹനൻ, കെ.കെ ദിനേശൻ , എരോത്ത് ഫൈസൽ, കെ ശ്യമള ടീച്ചർ, വി കുമാരൻ തുടങ്ങിയവർ പങ്കെടുത്തു.
ലോക്കൽ സെക്രട്ടറി കെ.പി കുമാരൻ മാസ്റ്റർ സ്വാഗതം പറഞ്ഞു. വൈകിട്ട് പയന്തോങ്ങിൽ അനുസമരണ സമ്മേളനം സംസ്ഥാന കമ്മറ്റി അംഗം പി ജയരാജൻ ഉദ്ഘാടനം ചെയ്യും.
TC Gopalan Master Commemoration Programs
































