Feb 1, 2026 09:10 PM

നാദാപുരം :(nadapuram.truevisionnews.com)ബജറ്റിൽ വിലങ്ങാട് ഉൾപ്പെടെയുള്ള നാദാപുരം നിയോജക മണ്ഡലത്തെ അവഗണിച്ചതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് കല്ലാച്ചിയിൽ ബജറ്റ് കോപ്പികൾ കത്തിച്ചു.

വയനാട്ടിലെ ദുരന്തബാധിതരുടെ കടങ്ങൾ എഴുതിത്തള്ളിയ സർക്കാർ അതേ ദിവസമുണ്ടായ വിലങ്ങാട്ടെ ഉരുൾപൊട്ടലിൽ മരണമടഞ്ഞ മാത്യൂ മാഷിന്റെ കുടുംബത്തെ പോലും അവഗണിച്ചു.

ബജറ്റ് വിലങ്ങാടിനേയും നാദാപുരം മേഖലയേയും പൂർണമായും അവഗണിച്ച തായി യൂത്ത് കോൺഗ്രസ് ആരോപിച്ചു.നിയോജകമണ്ടലം യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രകടനമായി എത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കല്ലാച്ചി തപാൽ ഓഫീസ് പരിസരത്ത് വെച്ച് ബജറ്റ് കോപ്പികൾ കത്തിച്ചു.

നിയോജക മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡന്റ് അനസ് നങ്ങാണ്ടി അധ്യക്ഷനായി .ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് മോഹനൻ പാറക്കടവ് ഉദ്ഘാടനം ചെയ്തു. പി .സാജിദ് മാസ്റ്റർ,കെദ്വര, ഉമേഷ്‌ കുണ്ടുതോട്, ലാലു വളയം, പ്രജിത്ത് മീത്തൽ, അർജ്ജുൻ പെരുവങ്കര, ഷിനാസ് മുഹമ്മദ്‌, സഫ്നാദ് നരിപ്പറ്റ എന്നിവർ നേതൃത്വം നൽകി

Content Highlight: Youth Congress protests budget neglect

Next TV

Top Stories