നാദാപുരം: (nadapuram.truevisionnews.com) മദ്രസ കഴിഞ്ഞു വീട്ടിലേക്ക് മടങ്ങുകയായിരുന്ന എട്ടാം ക്ലാസ് വിദ്യാർത്ഥിനിയെ തെരുവുനായ ആക്രമിച്ചു. ചെക്ക്യാട് സ്വദേശിനിയായ ഉസ്‌നയ്ക്കാണ് കൈക്ക് പരിക്കേറ്റിരിക്കുന്നത്.
ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. പരിക്കേറ്റ ഉസ്‌നയെ ഉടൻ തന്നെ സമീപത്തെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടിയുടെ ആരോഗ്യനിലയിൽ നിലവിൽ പുരോഗതിയുണ്ട്. പ്രദേശത്ത് തെരുവുനായ ശല്യം രൂക്ഷമാണെന്നും ഇതിൽ പഞ്ചായത്ത് അടിയന്തരമായി ഇടപെടണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
Eighth grade student bitten by stray dog

































