Feb 9, 2026 11:05 AM

നാദാപുരം: (nadapuram.truevisionnews.com)  സിഎം കിഡ്‌സ് സ്കോളർഷിപ്പ് പരീക്ഷയുടെ നാദാപുരം ഉപജില്ലാതല ഉദ്ഘാടനം വളയം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ വെച്ച് നടന്നു. തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി. പ്രദീഷ് ചടങ്ങിന്റെ ഉദ്ഘാടനം നിർവഹിച്ചു.

എം.കെ. സുരേന്ദ്രൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ വിദ്യാഭ്യാസ രംഗത്തെ പ്രമുഖരും അധ്യാപകരും പങ്കെടുത്തു. കെ.എസ്.ടി.എ ജില്ലാ എക്സിക്യൂട്ടീവ് അംഗം ടി. സജീവൻ, എം.ടി. പവിത്രൻ, സ്കൂൾ പ്രിൻസിപ്പൽ കെ. മനോജ് കുമാർ, സീനിയർ അസിസ്റ്റന്റ് സി. ലിനീഷ്, കെ.കെ. രാഗേഷ്, കെ. ഗിരീഷ് കുമാർ എന്നിവർ ചടങ്ങിൽ സംസാരിച്ചു.

സബ് ജില്ലാ സെക്രട്ടറി എൻ.പി. ബിജിത്ത് സ്വാഗതം ആശംസിച്ച ചടങ്ങിന് റഫീഖ് നന്ദി രേഖപ്പെടുത്തി.

CM Kids Scholarship Exam

Next TV

Top Stories










News Roundup