നാദാപുരം: (nadapuram.truevisionnews.com) എടച്ചേരി ചുണ്ടയിൽ തെരു ശ്രീ മഹാഗണപതി ക്ഷേത്രത്തിലെ പ്രതിഷ്ഠാ ദിനാഘോഷം ഇന്ന്. പുലർച്ചെ 6 മണിക്ക് ഗണപതി ഹോമത്തോടെ ചടങ്ങുകൾക്ക് തുടക്കമാകും. തുടർന്ന് കലശപൂജയും പ്രതിഷ്ഠാ ദിനത്തോടനുബന്ധിച്ചുള്ള പ്രത്യേക പൂജകളും വഴിപാടുകളും നടക്കും.
ഉച്ചയ്ക്ക് ഭക്തർക്കായി പ്രസാദ ഊട്ട് ഒരുക്കിയിട്ടുണ്ട്. രാത്രി 9 മണിക്ക് ഭക്തിനിർഭരമായ ചുറ്റുവിളക്കോടു കൂടി ഈ വർഷത്തെ പ്രതിഷ്ഠാ ദിന ചടങ്ങുകൾ സമാപിക്കും. നിരവധി ഭക്തജനങ്ങൾ ചടങ്ങുകളിൽ പങ്കുചേരുമെന്ന് ക്ഷേത്ര ഭാരവാഹികൾ അറിയിച്ചു.
Chundayil Theru Shri Maha Ganapathi Temple Consecration Day










































