വളയം: [nadapuram.truevisionnews.com] ഗവ. കമ്യൂണിറ്റി ഹെൽത്ത് സെന്ററിൽ പുതിയ ബ്ലോക്ക് നിർമിക്കുന്നതിനായി സംസ്ഥാന ബജറ്റിൽ ഒരുകോടി രൂപ അനുവദിച്ചതായി ഇ.കെ. വിജയൻ എംഎൽഎ അറിയിച്ചു.
ബജറ്റ് പ്രസംഗത്തിന് നൽകിയ മറുപടിയിലാണ് ധനമന്ത്രി കെ.എൻ. ബാലഗോപാൽ ഈ ഫണ്ട് പ്രഖ്യാപിച്ചത്. ബജറ്റ് അവതരണ വേളയിൽ ഫണ്ട് ഉൾപ്പെടാത്തതിനെ തുടർന്ന് എംഎൽഎ മന്ത്രിക്ക് കത്ത് നൽകിയിരുന്നു.
നേരത്തെ എംഎൽഎ ഫണ്ടിൽ നിന്നും 2.60 കോടി രൂപ ചെലവിൽ ഇവിടെ പുതിയ കെട്ടിടം നിർമിച്ചിരുന്നു. നിലവിൽ അനുവദിച്ച തുക ഉപയോഗിച്ചുള്ള നിർമാണത്തിനായി അടിയന്തര പ്രാധാന്യത്തോടെ എസ്റ്റിമേറ്റ് തയ്യാറാക്കാൻ പൊതുമരാമത്ത് കെട്ടിട വിഭാഗം എൻജിനിയർക്ക് എംഎൽഎ നിർദേശം നൽകി.
VALAYAM Govt. CHC










































