നാദാപുരം:(nadapuram.truevisionnews.com) സന്നദ്ധ സേവകരുടെ ഇൻ്റർനേഷണൽ സംഘടനായ ജൂനിയർ ചേമ്പർ ഇൻ്റർനേഷനലിന് (ജെസിഐ) നാദാപുരത്ത് ആദ്യമായി വനിതാ നേതൃത്വം. പ്രസിഡൻ്റും വൈ.പ്രസിഡൻറിൽ ഒരാളും വനിതകൾ. ജെസിഐ കല്ലാച്ചി ലോക്കൽ ഓർഗനൈസേഷൻ പുതിയ ഭാരവാഹികൾ 12 ന് ചുമതയേൽക്കും.
"ആരും വിശക്കരുത് " എന്ന സ്വപ്ന പദ്ധതി ആരംഭിച്ചതായും വരും ദിവസങ്ങളിൽ സത്രീകളുടെയും കുട്ടികളുടെയും ക്ഷേമത്തിനായി നിരവധി സേവന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുമെന്നും നിയുക്ത പ്രസിഡൻ്റ്
ഷബാന എൻ കെ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. 12 ന് വൈകിട്ട് 6 മണി മുതൽ നാദാപുരം എംവൈഎം ഓഡിറ്റോറിത്തിലാണ് പരിപാടി. ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് സഫീറ മൂന്നാംകുനി മുഖ്യാതിഥിയാകും, ജെഎഫ്എസ് ജയദീർപറോൽ, സോൺ പ്രസിഡൻറ് ഗോകുൽ ജെബി, ഇൻസ്റ്റാളേഷൻ പ്രോഗ്രാം ഡയറക്ടർ ഹാരിസ് എൻ , ഷംസുദ്ധീൻ ഇല്ലത്ത് തുടങ്ങിയവർ പങ്കെടുക്കും.
ഭാരവാഹികളായ പ്രസിഡൻ്റ് ഷബാന എൻ കെ ,സെക്രട്ടറി കെ.പി രജീഷ്, ട്രഷറർ ഡോ.അബൂബക്കർകടവത്തൂർ വൈസ്.പ്രസിഡൻ്റ് മാരായ ആയിഷ തായമ്പത്ത്, നിയാസ് യൂസഫ്, യൂനസ് അജുവ. അഫ്സൽ റാസ്കോ ,ഹാരിസ് , ഡയരക്ടർമാരായ സമീനടീച്ചർ,അരുൺ ഷംസീർ, ഷഫീൽ, ശ്രീജേഷ് തുടങ്ങിയവർ ചുമതലയേൽക്കും.

പുതിയ അംഗങ്ങളുടെ സത്യ പ്രതിജ്ഞയും നടക്കും. ബിസിനസ് മേഖലയിലെ വിജയം കരസ്ഥമാക്കിയവർക്കുള്ള അവാർഡ് സിറ്റി വ്യൂടൂറിസം മാനേജിങ് ഡയറക്ടർ സജീർ കുരുന്നൻകണ്ടി, കമൽപത്രഅവാർഡ് ശ്രീജേഷ് ഗിഫ്റ്റോറി, സെല്യൂട്ട് ദ സയലൻ്റ് സ്റ്റാർ അവാർഡ് മൊയ്തീൻ മാസ്റ്റർ, ഔട്ട്സ്റ്റാൻ്റിംഗ് യംഗ് പേഴ്സൻ അവാർഡ് സിദ്ധാർത്ഥ് രഘുനാഥ്, കാർഷിക മേഖല അവാർഡ് ഉസ്സൻ കുട്ടി മാസ്റ്റർ, ഡിജിറ്റർ ഇൻഫ്ലുവൻസർ അവാർഡ് മൊഞ്ചൻ സിറാജ് എന്നിവർക്ക് സമ്മാനിക്കും.
വാർത്താസമ്മേളനത്തിൽ സെക്രട്ടറി രജീഷ് കിഴക്കേ പാലയാട് വൈസ്. പ്രസിഡൻ്റ്മാരായ അഫ്സൽ, ആയിശ തായമ്പത്ത് എന്നിവർ പങ്കെടുത്തു.
New office bearers of JCI Kallachi will be sworn in on the 12th









































