നാദാപുരം: [truevisionnews.com] രാജ്യത്തെ തൊഴിലാളികളുടെ ജീവിതത്തിൽ കരിനിഴൽ വീഴ്തുന്ന ലേബർ കോഡുകൾ അടിച്ചേൽപ്പിക്കുന്ന കേന്ദ്ര സർക്കാറിന്റെ തൊഴിലാളി ദ്രോഹ , ജനദ്രോഹ നയങ്ങൾക്കെതിരെയും , തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കുന്നതിനെതിരെയും സംയുക്ത ടേഡ് യൂനിയൻ നേതൃത്വത്തിൽ രാജ്യവ്യാപകമായി തൊഴിലാളികൾ പണിമുടക്കുന്നു.
പണിമുടക്ക് പ്രചരണാർത്ഥം പ്രചരണ ജാഥകൾ, കൺവൻഷനുകൾ തെരുവ് പ്രകടനങ്ങൾ എന്നിവ നടന്നു. പണിമുടക് പ്രചരണാർഥം കോ-ഓപ്പറേറ്റീവ് എംപ്ലോയിസ് യൂനിയൻ സി.ഐ ടി യു നേതൃത്വത്തിൽ കല്ലാച്ചിയിൽ പോസ്റ്റർ പ്രചരണം നടത്തി.
ഏരിയ പ്രസിഡണ്ട് പി.കെ പ്രദീപൻ , സെക്രട്ടറി ടി.പി രഞ്ജിത്ത് . ട്രഷറർ വി. രാജിവ് , ടി.ബാബു, കെ.പി രാജീവൻ , ഒ.പി നിധീഷ് , ടി.പി സനൂപ് എന്നിവർ നേതൃത്വം നൽകി.
Workers to go on strike from midnight today



































