നാദാപുരം: [nadapuram.truevisionnews.com] നാദാപുരം റോഡ് ആണ്ടി മാസ്റ്റർ സ്മാരക വായനശാല ആൻഡ് ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തിൽ ഇന്ന് വൈകിട്ട് മൂന്ന് മണിക്ക് വനിതാ സംഗമം സംഘടിപ്പിക്കുന്നു.
കാരക്കാട് മാപ്പിള എൽപി സ്കൂളിൽ വെച്ചാണ് പരിപാടി നടക്കുന്നത്. 'ഭരണഘടനയും സ്ത്രീകളും' എന്ന പ്രധാന വിഷയത്തെ അധികരിച്ചുള്ള സംവാദമാണ് സംഗമത്തിന്റെ ഭാഗമായി ഒരുക്കിയിരിക്കുന്നത്.
കേരള വനിതാ കമ്മീഷൻ അധ്യക്ഷ പി. സതീദേവി പരിപാടി ഉദ്ഘാടനം ചെയ്യും. സ്ത്രീ ശാക്തീകരണവും ഭരണഘടനാപരമായ അവകാശങ്ങളും ചർച്ച ചെയ്യുന്ന ഈ വേദിയിൽ നിരവധി പ്രതിനിധികൾ പങ്കെടുക്കും.
Women's meeting on Nadapuram Road today
































_(17).jpeg)








