നാദാപുരം: (https://nadapuram.truevisionnews.com/) കേരള കോ- ഓപ്പറേറ്റീവ് അർബൻ ബാങ്ക് ചീഫ് എക്‌സിക്യൂട്ടീവ്സ് ഫോറം കേരളത്തിലെ മികച്ച അർബൻ ബാങ്കുകൾക്ക് ഏർപ്പെടുത്തിയ എക്‌സലൻസ് അവാർഡ് നാദാപുരം അർബൻ ബാങ്ക് കരസ്ഥമാക്കി.
മികച്ച മൂലധന പര്യാപ്തത, ബിസിനസ് വളർച്ച, ലാഭക്ഷമത, കുറഞ്ഞ നിഷ്ക്രിയ ആസ്തി,ആളോഹരി ബിസിനസ്, മുൻഗണനാ വായ്പകൾ, അസറ്റ് ക്വാളിറ്റി തുടങ്ങി വിവിധ മേഘലകളിൽ മികച്ച നിലയിൽ പ്രവർത്തിക്കുന്നത് പരിഗണിച്ചാണ് അവാർഡ്.
ആലപ്പുഴ റമദ റസിഡൻസിയിൽ നടന്ന ചടങ്ങിൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ തിരുവനന്തപുരം ജനറൽ മാനേജർ വി എസ് പ്രജീഷിൽ നിന്ന് നാദാപുരം അർബൻ ബാങ്ക് ചെയർമാൻ എം കെ അഷ്‌റഫ്, ജനറൽ മാനേജർ കെ എൻ അബ്ദുൽ റഷീദ്, വൈസ് ചെയർമാൻ അശോകൻ മാസ്റ്റർ വട്ടോളി, ഡയറക്ടർ അബ്ബാസ് കണേക്കൽ, അസിസ്റ്റൻ്റ് ജനറൽ മാനേജർ രാജീവ് മറോളി എന്നിവർ അവാർഡ് സ്വീകരിച്ചു..
സിഇഒ ഫോറം പ്രസിഡണ്ട് ജയപ്രസാദ് അധ്യക്ഷത വഹിച്ചു. ഫോറം അഡ്വൈസർ സുനിൽ പ്രകാശ്, അർബൻ ബാങ്ക് ഫെഡറേഷൻ സിഇഒ സത്യനാഥൻ, ആർ ശ്രീകുമാർ, അബിൻ അബ്രഹാം, പി രൂപ എന്നിവർ സംസാരിച്ചു.
Nadapuram Urban Bank receives CEO Forum Excellence Award.


























.jpeg)








