അരൂർ യു.പി സ്കൂളിൽ സൗജന്യ നേത്ര പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു

അരൂർ യു.പി സ്കൂളിൽ സൗജന്യ നേത്ര പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു
Feb 14, 2026 11:41 AM | By Krishnapriya S R

നാദാപുരം: [nadapuram.truevisionnews.com] അരൂർ യു.പി. സ്കൂൾ പി.ടി.എ കമ്മിറ്റിയും കുറ്റ്യാടി സൈമൺസ് കണ്ണാശുപത്രിയും സംയുക്തമായി വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമായി നേത്രപരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു.

പുറമേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. ശ്രീലത ക്യാമ്പിന്റെ ഉദ്ഘാടനം നിർവഹിച്ചു. സ്കൂൾ തലത്തിൽ കുട്ടികളുടെ കാഴ്ചശക്തി സംരക്ഷിക്കുന്നതിനും രക്ഷിതാക്കൾക്കിടയിൽ ബോധവൽക്കരണം നടത്തുന്നതിനുമായാണ് ഈ പരിപാടി സംഘടിപ്പിച്ചത്.

പി.ടി.എ പ്രസിഡന്റ് കളത്തിൽ ബാബു അധ്യക്ഷത വഹിച്ച ചടങ്ങിൽ എൽ. ആർ. സജിലാൽ, കെ. ഷിജി, എൻ.പി. ബിജു, കൃഷ്ണദാസ് മേപ്പയ്യൂർ, പി.കെ. അനുപമ എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു.

Free eye check-up camp

Next TV

Related Stories
Top Stories










Entertainment News