നാദാപുരം: [nadapuram.truevisionnews.com] വിലങ്ങാട് ഉരുൾപൊട്ടലിൽ വീട് നഷ്ടപ്പെട്ടവരുടെ പുനരധിവാസത്തിനായി ഷാഫി പറമ്പിൽ എം.പി നടപ്പിലാക്കുന്ന ഭവന പദ്ധതിയിലെ ആദ്യ വീടിന്റെ കൈമാറ്റം നടന്നു.
കോഴിക്കോടൻസ് @ റിയാദ് ഗ്രൂപ്പുമായി സഹകരിച്ച് നിർമ്മിച്ചു നൽകുന്ന 20 വീടുകളിൽ ആദ്യത്തേതാണ് ഇപ്പോൾ പൂർത്തിയായിരിക്കുന്നത്. വിലങ്ങാട് സ്വദേശി കടത്തല കുന്നേൽ ചാക്കോയ്ക്കാണ് നിർമ്മാണം പൂർത്തിയായ വീടിന്റെ താക്കോൽ കൈമാറിയത്.
ചടങ്ങിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് നവാസ് കെ.കെ മുഖ്യാതിഥിയായിരുന്നു. പദ്ധതിയിലെ രണ്ടാമത്തെ വീടിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിലാണെന്നും മറ്റ് വീടുകളുടെ പണി പുരോഗമിക്കുകയാണെന്നും അധികൃതർ അറിയിച്ചു.
ചടങ്ങിൽ കെ.എം അഭിജിത്, ഫാദർ വിൻസൻ മുട്ടത്തുക്കുന്നേൽ, ജമാൽ കോരങ്കോട് , വി.കെ മൂസ മാസ്റ്റർ, എം.കെ മുത്ലീബ് , ഷെബി സെബാസ്റ്യൻ ( വാർഡ് മെമ്പർ),ലൗലി ബിജു (നരിപ്പറ്റ പഞ്ചായത്ത് 3 വാർഡ് മെമ്പർ) ,വ്യാപാരി വ്യവസായി ഏകോപന സമിതി വിലങ്ങാട് യുണിറ്റ് പ്രസിഡണ്ട് വിനോയി തോമസ് തുടങ്ങി പ്രമുഖർ പങ്കെടുത്തു.
Vilangad Rehabilitation handed over first house









































