നാദാപുരം : (nadapuram.truevisionnews.com)നാഷണൽ കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസ് പുളിയാവിന്റെ അഭിമാനം വാനോളം ഉയർത്തി കാലിക്കറ്റ് സർവകലാശാല ബി-സോൺ കലോത്സവത്തിൽ വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുന്ന ചടങ്ങ് കോളേജ് ക്യാമ്പസിൽ നടന്നു.
AIET ചെയർമാൻ വയലോലി അബ്ദുള്ള ഉദ്ഘാടനം നിർവഹിച്ച ചടങ്ങിന് കോളേജ് പ്രിൻസിപ്പൽ ഡോ. കെ. മധുസൂദനൻ അധ്യക്ഷത വഹിച്ചു. സ്റ്റാഫ് അഡ്വൈസർ മുഹമ്മദ് അനീസ് സ്വാഗതം ആശംസിച്ചു. സെക്രട്ടറി മാരുന്നോളി കുഞ്ഞഹമ്മദ്, ജനറൽ സെക്രട്ടറി പൊയിൽ ഇസ്മായിൽ, വൈസ് പ്രിൻസിപ്പൽ ഷിംജിത്ത് മൂലയിൽ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. തുടർന്ന്
ബി-സോൺ കലോത്സവത്തിലെ വിവിധ ഇനങ്ങളിൽ മികവ് തെളിയിച്ച വിദ്യാർത്ഥികളെ ചടങ്ങിൽ ആദരിച്ചു. വിജയികൾക്കുള്ള സമ്മാനദാനം വളയം എസ് ഐ ജിഷ്ണു. എം.വി ഉദ്ഘാടനം ചെയ്തു. കൊടക്കാട്ട് കുഞ്ഞബ്ദുള്ള ഹാജി,പുതിയോട്ടിൽ അമ്മദ് ഹാജി,കെ കെ. അബൂബക്കർ ഹാജി എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
കലാസാഹിത്യ രംഗത്ത് വിദ്യാർത്ഥികളുടെ പ്രതിഭ വികസിപ്പിക്കുന്നതിൽ കലോത്സവങ്ങളുടെ പങ്ക് വലുതാണെന്ന് പ്രഭാഷകർ അഭിപ്രായപ്പെട്ടു.ചടങ്ങിന് ബി-സോൺ കലോത്സവ കോഓർഡിനേറ്റർ റംഷിദ് പി.പി നന്ദിയും പറഞ്ഞു.
B Zone Kalolsavam winners felicitated








































