പുറമേരി :(nadapuram.truevisionnews.com) ഗ്രാമപഞ്ചായത്തിലെ തിരഞ്ഞെടുത്ത സ്കൂളുകളിലെ യൂ പി, ഹൈ സ്കൂൾ, ഹയർ സെക്കന്ററി വിഭാഗത്തിലെ 50 കുട്ടികൾക്ക് ഇക്കോ സെൻസ് സ്കോളർഷിപ് വിതരണോദ്ഘാടനവും സർട്ടിഫിക്കറ്റ് വിതരണവും പ്രസിഡന്റ് പി ശ്രീലത നിർവഹിച്ചു.
ആരോഗ്യവിദ്യാഭ്യാസസ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഷംസു മഠത്തിൽ അധ്യക്ഷം വഹിച്ച ചടങ്ങിൽ സെക്രട്ടറി കെ കെ വിനോദൻ സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡന്റ് സബീദ കേളോത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അലിമത്, വികസകാര്യ സ്റ്റാന്റിംഗ്കമ്മിറ്റി ചെയർമാൻ അജയൻ പി മെമ്പർ മാരായ സജീവൻ,നാണു എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു
ടി പ്രേമാനന്ദൻ സാമൂഹിക ശുചിത്വത്തെ കുറിച്ച് ക്ലാസ് എടുത്തു കുട്ടികളുടെ പ്രൊജക്റ്റ് അവതരണവും പാഴ് വസ്തുക്കളിൽ നിന്നും ഉണ്ടാക്കിയ പുന രുപയോഗ്യ വസ്തുക്കളുടെ പ്രദർശനവും നടന്നു ഹെൽത്ത് ഇൻസ്‌പെക്ടർ ഷജിന കെ നന്ദി പറഞ്ഞു
Inauguration of the Eco Sense Scholarship Distribution Program of the Grama Panchayat of Athurugiriya










































