ഷിഗല്ല പ്രതിരോധം: എടച്ചേരിയിൽ പാചക തൊഴിലാളികൾക്ക് ബോധവൽക്കരണ ക്ലാസ് നടത്തി

ഷിഗല്ല പ്രതിരോധം: എടച്ചേരിയിൽ പാചക തൊഴിലാളികൾക്ക് ബോധവൽക്കരണ ക്ലാസ് നടത്തി
Jun 21, 2026 04:49 PM | By Krishnapriya S R
#Latest News #Edacheri #Shigella Resistance #Awareness Class

എടച്ചേരി: (nadapuram.truevisionnews.com) പഞ്ചായത്തിൽ ഷിഗല്ല രോഗ പ്രതിരോധത്തിന്റെ ഭാഗമായി പാചക തൊഴിലാളികൾക്ക് പ്രത്യേക ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്തും ആരോഗ്യവകുപ്പും സംയുക്തമായാണ് പദ്ധതി നടപ്പിലാക്കിയത്.

സ്കൂളുകളിലും അംഗൻവാടികളിലും ജോലി ചെയ്യുന്ന പാചക തൊഴിലാളികൾക്കായി സംഘടിപ്പിച്ച ഈ പരിപാടിയിൽ, രോഗപ്പകർച്ച തടയുന്നതിനും ശുചിത്വ മാനദണ്ഡങ്ങൾ പാലിക്കുന്നതിനുമുള്ള മാർഗനിർദേശങ്ങൾ നൽകി.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി. ഗോപാലൻ മാസ്റ്റർ അധ്യക്ഷത വഹിച്ച പരിപാടിയിൽ, അസിസ്റ്റന്റ് സെക്രട്ടറി ജഗദീഷ് സ്വാഗതം ആശംസിച്ചു. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ മധു നടുകളോത്താണ് ബോധവൽക്കരണ ക്ലാസ് നയിച്ചത്. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി.കെ. രഞ്ജിത്ത് നന്ദി പറഞ്ഞു.

Content Highlight: Awareness class for cooking workers in Edacherry

#Latest News #Edacheri #Shigella Resistance #Awareness Class

Next TV

Related Stories
ഏഴു വർഷത്തെ കാത്തിരിപ്പ്; കണ്ണൂർ വാണിയപ്പാറ സെമിത്തേരികല്ലറയിലെ മൃതദേഹം വിലങ്ങാട് സ്വദേശിയുടേതെന്ന് സംശയം

Jun 21, 2026 03:51 PM

ഏഴു വർഷത്തെ കാത്തിരിപ്പ്; കണ്ണൂർ വാണിയപ്പാറ സെമിത്തേരികല്ലറയിലെ മൃതദേഹം വിലങ്ങാട് സ്വദേശിയുടേതെന്ന് സംശയം

കണ്ണൂർ വാണിയപ്പാറ സെമിത്തേരി, രണ്ട് മൃതദേഹങ്ങൾ, വിലങ്ങാട് സ്വദേശി ...

Read More >>
കല്ലാച്ചി ഗവ. കൊമേർഷ്യൽ ഇൻസ്റ്റിറ്റ്യൂട്ടിൽ താൽക്കാലിക നിയമനം; അഭിമുഖം 26-ന്

Jun 21, 2026 12:10 PM

കല്ലാച്ചി ഗവ. കൊമേർഷ്യൽ ഇൻസ്റ്റിറ്റ്യൂട്ടിൽ താൽക്കാലിക നിയമനം; അഭിമുഖം 26-ന്

കല്ലാച്ചി ഗവ. കൊമേർഷ്യൽ ഇൻസ്റ്റിറ്റ്യൂട്ട്, താൽക്കാലിക...

Read More >>
Top Stories