എടച്ചേരി: (nadapuram.truevisionnews.com) അന്തരിച്ച കവി ശ്രീനി എടച്ചേരിയെ വിജയ കലാവേദി ആൻ്റ് ഗ്രന്ഥാലയം അനുസ്മരിച്ചു. പി.ഹരീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻ്റ് ടി.വി ഗോപാലൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു.
സജീവൻ മൊകേരി മുഖ്യപ്രഭാഷണം നടത്തി. സാദിർ തലപ്പുഴ, ഗോപീനാരായണൻ, അനു പാട്യംസ്, കളത്തിൽ സുരേന്ദ്രൻ കെ.ഹരീന്ദ്രൻ, കെ.പി. ദാമോദരൻ, രാധാകൃഷ്ണൻ എടച്ചേരി, എന്നിവർ സംസാരിച്ചു.
കെ.ടി.കെ പ്രേമചന്ദ്രൻ നന്ദി പറഞ്ഞു. നൈനിക സുമേഷ്., ഹരിഹരൻ നമ്പൂതിരി എന്നിവർ കവിതകൾ അവതരിപ്പിച്ചു.
Content Highlight: Sreeni Edachery Memorial












































