നാദാപുരം: (nadapuram.truevisionnews.com) പശ്ചിമേഷ്യയിൽ അനുദിനം വർദ്ധിച്ചുവരുന്ന സംഘർഷാവസ്ഥയിൽ ആശങ്ക രേഖപ്പെടുത്തിക്കൊണ്ടും ലോകസമാധാനത്തിനായി പ്രാർത്ഥിച്ചുകൊണ്ടും കുവൈത്ത് കെ.എം.സി.സി നാദാപുരം മണ്ഡലം കമ്മിറ്റി പ്രത്യേക പ്രാർത്ഥനാ സദസ്സ് സംഘടിപ്പിക്കുന്നു.
സമാധാനം പുലരാനും പ്രവാസികളുടെയും മറ്റുള്ളവരുടെയും സുരക്ഷയ്ക്കായും നടത്തുന്ന പ്രാർത്ഥനാ സദസ്സ് ഇന്ന് രാത്രി 10 മണിക്ക് തെരുവൻപറമ്പ് റഷാദിയ മദ്രസയിൽ വെച്ച് നടക്കും. യുദ്ധസമാനമായ സാഹചര്യങ്ങൾ പ്രവാസലോകത്തെയും പ്രത്യേകിച്ച് ലക്ഷക്കണക്കിന് മലയാളികളെയും വലിയ അശാന്തിയിലാഴ്ത്തിയിരിക്കുന്ന പശ്ചാത്തലത്തിലാണ് ഈ കൂട്ടായ്മ.
മണ്ഡലത്തിലെ മുഴുവൻ പ്രവർത്തകരും വിശ്വാസികളും ഈ സമാധാന സംഗമത്തിൽ പങ്കുചേരണമെന്ന് ഭാരവാഹികൾ അറിയിച്ചു.
Kuwait KMCC holds prayer meeting for peace


































