Mar 7, 2026 10:45 AM

നാദാപുരം: (nadapuram.truevisionnews.com)  വടകര - മാഹി ജലപാതയുടെ വികസനത്തിൽ നിർണ്ണായകമായ കളിയാംവെള്ളി, തയ്യിൽ പാലങ്ങളുടെ നിർമ്മാണ പ്രവൃത്തികൾക്ക് തുടക്കമായി. മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു.

എടച്ചേരി പഞ്ചായത്തിൽ നടന്ന ചടങ്ങിൽ ഇ.കെ. വിജയൻ എം.എൽ.എ ശിലാഫലകം അനാച്ഛാദനം ചെയ്തു. വടകര - മാഹി കനാലിന്റെ നവീകരണത്തിന്റെ ഭാഗമായി അത്യാധുനിക രീതിയിലുള്ള പാലങ്ങളാണ് ഇവിടെ ഉയരുന്നത്.

ദേശീയ ജലപാത മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് നിർമ്മിക്കുന്ന കളിയാംവെള്ളി പാലത്തിന് 32.86 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. കനാലിന്റെ നാലാം റീച്ചിൽ ഉൾപ്പെടുന്ന ഈ ആർച്ച് പാലത്തിന്റെ നിർമ്മാണ ചുമതല ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിക്കാണ്.

അതേസമയം, അഞ്ചാം റീച്ചിൽ ഉൾപ്പെടുന്ന തയ്യിൽ പാലം നബാർഡ് സ്കീമിൽ ഉൾപ്പെടുത്തി 42.02 കോടി രൂപ ചെലവിട്ടാണ് പൂർത്തിയാക്കുന്നത്. നാദാപുരം മേഖലയിലെ ഗതാഗത സൗകര്യങ്ങൾക്കും ജലപാതയുടെ സുഗമമായ പ്രവർത്തനത്തിനും ഈ പാലങ്ങൾ വലിയ കരുത്താകും.

എടച്ചേരി കമ്മ്യൂണിറ്റി ഹാളിൽ സംഘടിപ്പിച്ച പരിപാടിയിൽ കെ.കെ. രമ എം.എൽ.എ മുഖ്യാതിഥിയായിരുന്നു. പഞ്ചായത്ത് പ്രസിഡന്റ് ടി.വി. ഗോപാലൻ സ്വാഗതം ആശംസിച്ച ചടങ്ങിൽ ഐ.വി. സുശീൽ, വിവിധ ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ വി.പി. കുഞ്ഞികൃഷ്ണൻ, പി.കെ. ബാലൻ, സി. സുരേന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു. ടി. അശ്വിൻ നന്ദി രേഖപ്പെടുത്തി.

The Chief Minister inaugurated the Kaliyamvelli and Thayyil bridges

Next TV

Top Stories










News Roundup






Entertainment News