തങ്കപ്പൻ അനുസ്മരണം; വിലങ്ങാട് മേഖലയിലെ വിപ്ലവ സ്മരണകൾ പുതുക്കി നാട്‌

തങ്കപ്പൻ അനുസ്മരണം; വിലങ്ങാട് മേഖലയിലെ വിപ്ലവ സ്മരണകൾ പുതുക്കി നാട്‌
Mar 7, 2026 11:54 AM | By Krishnapriya S R

വിലങ്ങാട്: (nadapuram.truevisionnews.com) വിലങ്ങാട് മേഖലയിലെ കമ്യൂണിസ്റ്റ്-കർഷക തൊഴിലാളി പ്രസ്ഥാനങ്ങളുടെ വളർച്ചയിൽ നിർണ്ണായക പങ്ക് വഹിച്ച മുൻകാല നേതാവ് ടി.എം. തങ്കപ്പന്റെ ചരമവാർഷികം നാട് ആദരപൂർവ്വം ആചരിച്ചു.

സി.പി.ഐ.എം വിലങ്ങാട് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ അങ്ങാടിയിൽ സംഘടിപ്പിച്ച അനുസ്മരണ പരിപാടി പാർട്ടി നാദാപുരം ഏരിയാ കമ്മിറ്റി അംഗം ടി. പ്രദീപ് കുമാർ ഉദ്ഘാടനം ചെയ്തു. കിഴക്കൻ മലയോര മേഖലയിൽ പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിൽ തങ്കപ്പൻ നൽകിയ നേതൃത്വപരമായ പങ്കിനെ ചടങ്ങിൽ അനുസ്മരിച്ചു.

വി.പി. രവീന്ദ്രൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ലോക്കൽ സെക്രട്ടറി എൻ.പി. വാസു, കെ.പി. രാജീവൻ, കെ.ടി. ബാബു എന്നിവർ സംസാരിച്ചു. ചടങ്ങിന് കെ.കെ. ബിജു സ്വാഗതം ആശംസിച്ചു. തങ്കപ്പന്റെ സ്മരണ പുതുക്കിക്കൊണ്ട് നിരവധി പാർട്ടി പ്രവർത്തകരും നാട്ടുകാരും ചടങ്ങിൽ പങ്കെടുത്തു.

Death anniversary of Thankappan, a communist-farmer worker from Vilangad region

Next TV

Related Stories
കാട്ടുപന്നി ഭീഷണി; കക്കംവെള്ളിയിൽ ജനവാസകേന്ദ്രത്തിലിറങ്ങിയ കാട്ടുപന്നിയെ വെടിവെച്ചുകൊന്നു

Mar 7, 2026 12:15 PM

കാട്ടുപന്നി ഭീഷണി; കക്കംവെള്ളിയിൽ ജനവാസകേന്ദ്രത്തിലിറങ്ങിയ കാട്ടുപന്നിയെ വെടിവെച്ചുകൊന്നു

കക്കംവെള്ളിയിൽ ജനവാസകേന്ദ്രത്തിലിറങ്ങിയ കാട്ടുപന്നിയെ...

Read More >>
പെരുമുണ്ടശ്ശേരി മസ്ജിദു റഹ്മത്ത് കുനിയേൻ പള്ളി ഇഫ്ത്താറും പ്രാർഥനാ സദസ്സും സംഘടിപ്പിച്ചു

Mar 7, 2026 12:05 PM

പെരുമുണ്ടശ്ശേരി മസ്ജിദു റഹ്മത്ത് കുനിയേൻ പള്ളി ഇഫ്ത്താറും പ്രാർഥനാ സദസ്സും സംഘടിപ്പിച്ചു

പെരുമുണ്ടശ്ശേരി മസ്ജിദു റഹ്മത്ത് കുനിയേൻ പള്ളി ഇഫ്ത്താറും പ്രാർഥനാ സദസ്സും...

Read More >>
നാദാപുരത്ത് ജോയിന്റ് കൗൺസിൽ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്തു

Mar 7, 2026 11:24 AM

നാദാപുരത്ത് ജോയിന്റ് കൗൺസിൽ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്തു

നാദാപുരത്ത് ജോയിന്റ് കൗൺസിൽ ജില്ലാ സമ്മേളനം ഉദ്ഘാടനം...

Read More >>
ജലപാതയ്ക്ക് പുത്തൻ ഉണർവ്; കളിയാംവെള്ളി, തയ്യിൽ പാലങ്ങൾ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

Mar 7, 2026 10:45 AM

ജലപാതയ്ക്ക് പുത്തൻ ഉണർവ്; കളിയാംവെള്ളി, തയ്യിൽ പാലങ്ങൾ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

കളിയാംവെള്ളി, തയ്യിൽ പാലങ്ങൾ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു...

Read More >>
മന്ത് രോഗ പരിശോധന ക്യാമ്പ് ക്യാമ്പ് നടത്തി

Mar 6, 2026 10:57 PM

മന്ത് രോഗ പരിശോധന ക്യാമ്പ് ക്യാമ്പ് നടത്തി

മന്ത് രോഗ പരിശോധന ക്യാമ്പ് ക്യാമ്പ്...

Read More >>
Top Stories

Entertainment News