കാട്ടുപന്നി ഭീഷണി; കക്കംവെള്ളിയിൽ ജനവാസകേന്ദ്രത്തിലിറങ്ങിയ കാട്ടുപന്നിയെ വെടിവെച്ചുകൊന്നു

കാട്ടുപന്നി ഭീഷണി; കക്കംവെള്ളിയിൽ ജനവാസകേന്ദ്രത്തിലിറങ്ങിയ കാട്ടുപന്നിയെ വെടിവെച്ചുകൊന്നു
Mar 7, 2026 12:15 PM | By Krishnapriya S R

നാദാപുരം: (nadapuram.truevisionnews.com) കക്കംവെള്ളിയിൽ ജനവാസമേഖലയിൽ ഭീഷണിയുയർത്തിയ കാട്ടുപന്നിയെ വെടിവെച്ചുകൊന്നു. ഇന്ന് രാവിലെ ഒൻപത് മണിയോടെയാണ് നാട്ടുകാരെ പരിഭ്രാന്തിയിലാക്കി കാട്ടുപന്നി ജനവാസകേന്ദ്രത്തിൽ ഇറങ്ങിയത്.

വിവരമറിഞ്ഞ ഉടൻ തന്നെ നാട്ടുകാർ വനംവകുപ്പിന്റെ അംഗീകൃത ഷൂട്ടറായ പ്രദീപ് ആരൂരിനെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് സ്ഥലത്തെത്തിയ പ്രദീപ്, 21-ാം വാർഡ് മെമ്പർ ആയിഷയുടെ സാന്നിധ്യത്തിലാണ് പന്നിയെ വെടിവെച്ചത്.

കക്കംവെള്ളി ഉൾപ്പെടെയുള്ള മേഖലകളിൽ കാട്ടുപന്നികളുടെ ശല്യം രൂക്ഷമാണെന്നും കൃഷിനാശത്തിന് പുറമെ മനുഷ്യജീവന് പോലും ഇവ ഭീഷണിയാകുന്നുവെന്നും നാട്ടുകാർ പരാതിപ്പെടുന്നുണ്ട്.

Content Highlight: Wild boar shot dead in Kakkamvelly settlement

Next TV

Related Stories
ശില്പശാല സമാപിച്ചു; കെഎസ്എസ്പിഎ നേതൃത്വ പരിശീലന ക്യാമ്പ്

Jun 16, 2026 10:58 PM

ശില്പശാല സമാപിച്ചു; കെഎസ്എസ്പിഎ നേതൃത്വ പരിശീലന ക്യാമ്പ്

കെഎസ്എസ്പിഎ നേതൃത്വ പരിശീലന ക്യാമ്പ്...

Read More >>
'തൂഫാൻ' ലഹരിവിരുദ്ധ ബോധവൽക്കരണക്ലാസ്സ്‌ സംഘടിപ്പിച്ചു

Jun 16, 2026 07:49 PM

'തൂഫാൻ' ലഹരിവിരുദ്ധ ബോധവൽക്കരണക്ലാസ്സ്‌ സംഘടിപ്പിച്ചു

'തൂഫാൻ' ലഹരിവിരുദ്ധ ബോധവൽക്കരണക്ലാസ്സ്‌...

Read More >>
പുതിയ അധ്യായം; അഹമ്മദ് പുന്നക്കൽ കേരള ഗ്രാമപഞ്ചായത്ത് അസോസിയേഷൻ ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു

Jun 16, 2026 03:28 PM

പുതിയ അധ്യായം; അഹമ്മദ് പുന്നക്കൽ കേരള ഗ്രാമപഞ്ചായത്ത് അസോസിയേഷൻ ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു

കേരള ഗ്രാമപഞ്ചായത്ത് അസോസിയേഷൻ ജനറൽ സെക്രട്ടറി അഹമ്മദ് പുന്നക്കൽ...

Read More >>
Top Stories

News Roundup

Entertainment News